മരട് ഫ്ലാറ്റ് കേസ്; കക്ഷികളോട് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകി

മരടിലെ  ഫ്ലാറ്റുകൾ  നഷ്ടപ്പെട്ട സംഭവത്തിൽ എല്ലാ കക്ഷികളോടും സത്യവാങ്മൂലം  സമർപ്പിക്കാൻ നിർ​ദേശം. സർക്കാരിനെയും മരട് മുൻസിപ്പാലിറ്റിയെയും പഴിച്ച് ഫ്ലാറ്റ് നിർമ്മാതാക്കൾ രം​ഗത്തെത്തിയിട്ടുണ്ട്.

ഏകാം​ഗ കമ്മിഷനായി നിയമിതമായ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷണനാണ് സത്യവാങ്മൂലം  സമർപ്പിക്കാൻ നിർ​ദേശംനൽകിയിരിക്കുന്നത് . കുറ്റക്കാരെ കണ്ടെത്തുമെന്ന് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാരം നൽകാനുളളതിന്റെ ആദ്യ പടിയായി അനധികൃത നിർമാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താൻ ഏകാം​ഗ കമ്മിഷനെ സുപ്രീം കോടതിയാണ് നിയമിച്ചത്.സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിൽ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു.

സുപ്രീം കോടതിയുടേതാണ് തീരുമാനം. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെയാണ് ഏകാംഗ ജ്യൂഡീഷൽ കമ്മീഷനായി സുപ്രീം കോടതി നിയോഗിച്ചത്. അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദികൾ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണോ തദ്ദേശ സ്വയംഭരണ സ്ഥാപനമാണോ, ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ എന്ന് കമ്മീഷൻ കണ്ടെത്തണം.