കോഴിക്കോട് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു

കോഴിക്കോട്. അതിഥി തൊഴിലാളികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കോഴിക്കോട് ഒരാള്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ ബിഹാര്‍ സ്വദേശി സിക്കന്ദറാണ് മരിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവരും താഴേക്ക് വീഴുകയായിരുന്നു.

കോഴിക്കോട് വടകരയിലെ ജെടി റോഡിലെ താമസസ്ഥലത്തെ ഇരുനില കെട്ടിടത്തിലാണ് അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ സിക്കന്ദറിനെ പ്രദേശ വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ മറ്റൊരു വ്യക്തി ചികിത്സയിലാണ്. അതേസമയം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.