പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുന്നു, ഭരണത്തിലിരുന്നപ്പോഴും ജാതിയുടെ പേരിൽ സമൂഹത്തെ വിഭജിച്ചവരാണ് അവർ

ഭോപാല്‍. പ്രതിപക്ഷം ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറില്‍ ജാതി സെന്‍സസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതിപക്ഷത്തെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തിയത്. പ്രതിപക്ഷം ഭരണത്തില്‍ ഇരുന്നപ്പോഴും ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിച്ചു.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഹാറിലെ ജാതി സെന്‍സസിന്റെ കണക്കുകള്‍ തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്. പുറത്തുവിട്ട സെന്‍സസ് പ്രകാരം 27.13 ശതമാനം പേര്‍ പിന്നോക്ക വിഭാഗത്തിലും 36.01 ശതമാനം പേര്‍ അതിപിന്നോക്ക വിഭാഗത്തുലുമാണ്.

പുറത്തുവന്ന കണക്കുകളില്‍ 15.52 ശതമാനം പേര്‍ മാത്രമാണ് മുന്നോക്ക വിഭാഗത്തിലുള്ളത്. പ്രതിപക്ഷം മുമ്പ് തന്നെ ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.