എഷ്യൻ ഗെയിംസ്, വനിത ലോങ് ജമ്പിൽ മലയാളി താരം ആൻസി സോജന് വെള്ളി

ഹാങ്ചൗ. ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജമ്പില്‍ മലയാളിയായ ആന്‍സി സോജന്‍ വെള്ളി നേടി. ലോങ് ജമ്പില്‍ 6.63 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ നേടിയത്. മലയാളിയായ ആന്‍സി സോജന്‍ തൃശൂര്‍ സ്വദേശിയാണ്.

ഇന്ത്യയ്ക്ക് ഇതോടെ ഏഷ്യന്‍ ഗെയിംസ് ലോങ് ജമ്പില്‍ ഇരട്ട നേട്ടമാണുണ്ടായത്. രണ്ട് വെള്ളി മെഡലാണ് ഇന്ത്യയ്ക്കായി മലയാളി താരങ്ങള്‍ നേടിയത്. ഞായറാഴ്ച നടന്ന പുരുഷ വിഭാഗം ലോങ് ജമ്പില്‍ പാലക്കാട് സ്വദേശിയായ എം ശ്രീശങ്കര്‍ വെള്ളി നേടിയിരുന്നു. 8.19 മീറ്റര്‍ ചാടിയാണ് എം ശ്രീശങ്കര്‍ വെള്ളി കരസ്ഥമാക്കിയത്.