ആര്യ രാജേന്ദ്രന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പ്രതിപക്ഷം; കത്ത് അയച്ചിട്ടില്ലെന്ന് മേയര്‍

തിരുവനന്തപുരം. എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ താല്‍കാലിക തസ്തികകളിലേക്കുളള നിയമനത്തിന് പട്ടിക ചോദിച്ച മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പമന് കത്ത് നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി മുഖ്യ പ്രതിപക്ഷമായ ബിജെപി രംഗത്ത്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം കത്ത് താന്‍ അയച്ചിട്ടില്ലെന്ന് മേയര്‍ പ്രതികരിച്ചു.

അതേസമയം മേയറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിനാണ് ബിജെപിയുടെ നീക്കം. മേയര്‍ ഇത് നിക്ഷേധിച്ചാല്‍ പരാതി നല്‍കി കത്ത് എവിടെ നിന്നുമാണ് വന്നതെന്ന് അന്വേഷിക്കയാണ് വേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷനില്‍ വര്‍ഷങ്ങളായി സിപിഎം നേതാക്കളെ തിരുകിക്കയറ്റുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തരമായി സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ഭരണ സമിതി വിരിച്ച് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടത് മുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ തിരികിക്കയറ്റാന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത്. ഇത് സംബന്ധിച്ച കത്ത് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയത്. മേയറുകെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പരസ്യമായിരുന്നു.

കത്തില് ഒഴിവുകളുടെ വിശദവിവരം നല്‍കിയ ശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ആര്യ അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും അവസാന തീയതിയും മേയറുടെ കത്തില്‍ വ്യക്തമാക്കുന്നു. പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുവാനാണ് മേയറുടെ ശ്രമം.