മമ്മൂട്ടി സാറല്ല എനിക്ക് വീടുവെച്ച് തന്നത്, അത്തരം വാർത്ത തെറ്റാണ്- മോളി കണ്ണമാലി

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തന്റേതായ ശൈലി കൊണ്ട് മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി , ചെറിയ വേഷങ്ങളിൽ ബിഗ് സ്ക്രീനിലും എത്തി . തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുവാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. ഹൃദ്രോഗത്തിന് ചികിത്സയിലാണ് മോളി കണ്ണമാലി. ഒരു ഹാർട്ട് അറ്റാക്ക് താരത്തിന് വന്നിരുന്നു. ഒരുപാട് പണം ചികിത്സയ്ക്കായി ചിലവായി.

അടുത്തിടെ ഹോളിവുഡിലും അഭിനയിച്ചതോടെയാണ് മോളി കണ്ണമാലിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. ഇപ്പോളിതാ തനിക്കു ലഭിച്ച സഹായത്തെക്കുറിച്ച് പറയുകയാണ് മോളി കണ്ണമാലി. ആ സമയത്ത് ഇഷ്ടം പോലെ വർക്ക് ഉണ്ടായിരുന്നു എനിക്ക്. പറന്ന് നിൽക്കുകയാണ് ആ സമയത്ത്. പെട്ടന്ന് നെഞ്ചിന് വേദന പോലെ തോന്നി. നമ്മളീ ഓട്ടം തന്നെ അല്ലേ. ​ഗ്യാസ് കയറിയിട്ടുണ്ടാവും എന്ന്. രാത്രി നെഞ്ച് വേദന വീണു. അപ്പോൾ തന്നെ വണ്ടി വിളിച്ച് കൊണ്ട് പോയി. അറ്റാക്ക് ആയിരുന്നു. 28 ദിവസം ഐസിയുവിൽ കിടന്നു

അപ്പോഴേക്കും കടങ്ങളായി. മമ്മൂട്ടി സർ പറഞ്ഞു ഓപ്പറേഷൻ ചെയ്യാമെന്ന്. ഓപ്പറേഷൻ ചെയ്താൽ കിടക്കാനുള്ള മുറി വേറെ എടുക്കണം. അതിനുള്ള കപ്പാസിറ്റി എനിക്ക് ഉണ്ടായിരുന്നില്ല. എന്റെ വീട്ടിൽ ഒമ്പത് പേരാണ്. അ‍ഞ്ച് പേരക്കുട്ടികളും രണ്ട് മക്കളും രണ്ട് മരുമക്കളും. നാട്ടുകാരുടെ സഹായം കൊണ്ട് ഓപ്പറേഷൻ ചെയ്യാതെ ചികിത്സ നടത്തി. ആക്ടീവ് ആയി വന്നപ്പോൾ കായംകുളത്ത് സ്റ്റേജ് ഷോയ്ക്ക് പോയി. അതിനിടെ രണ്ടാമത്തെ അറ്റാക്ക് വന്നു. എല്ലാവരും പറഞ്ഞു, ഞാൻ മരിച്ചെന്ന്.

അന്നും 28 ദിവസത്തോളം ഐസിയുവിൽ കിടന്നു. മമ്മൂക്ക എനിക്കൊരു 50000 രൂപ ആന്റോ ജോസഫ് വഴി കൊണ്ടു തന്നു. അദ്ദേഹമല്ല വീട് വെച്ച് തന്നതെന്നും അത്തരം വാർത്തകൾ തെറ്റാണ്. ‘എനിക്ക് വീട് വെച്ച് തന്നത് കെവി തോമസ് സാറാണ്. പ്രളയത്തിൽ പോയതാണ് എന്റെ മൂത്ത മകന്റെ വീട്. ഇന്നും എന്റെ കുഞ്ഞ് കിടക്കുന്നത് കണ്ടാൽ കണ്ണീർ വരും. വെള്ളത്തിലാണ് കിടക്കുന്നത്. മാധ്യമങ്ങൾക്ക് എന്താണ് പറയാൻ പറ്റാത്തത്’

നൂറ് കുടത്തിന്റെ വാ കെട്ടിയാലും ഒരു മനുഷ്യന്റെ വാ കെട്ടാൻ സാധിക്കില്ല. മമ്മൂട്ടി അല്ലാതെ സുരാജ് വെഞ്ഞാറമൂടിന്റെ സഹായം ലഭിച്ചിട്ടുണ്ട്. സഹായിക്കാൻ ആരുടെ മുന്നിലും പോയിട്ടുമില്ല. സംഘടനകളുടെ ഭാ​ഗത്ത് നിന്നും സഹായം ലഭിച്ചില്ല