പൊതിഞ്ഞു കെട്ടി അഭിനയിച്ച നടീനടൻമാർ രണ്ടും കൽപ്പിച്ച് വസ്ത്രങ്ങൾ ഊരി എറിഞ്ഞു വിദേശ നീലച്ചിത്രങ്ങളെ കടത്തി വെട്ടി ക്യാമറകൾക്ക് മുന്നിൽ തകർക്കുന്നു, സെക്സ് ഒടിടികൾ പച്ചയായ നീല ചിത്രങ്ങൾ വിറ്റു പണം വാരുന്നു

മലയാളിക്ക് അന്യമായിരുന്ന സെക്സ് ഒടിടി പ്ലാറ്റ്︋ഫോമുകൾ പച്ചയായ നീല ചിത്രങ്ങൾ വിറ്റു പണമുണ്ടാക്കുകയാണ്. മലയാളത്തിൽ അടുത്തിടെ രൂപമെടുത്ത`യെസ്󠅪മ´ഒടിടി കേരളത്തിൽ ഇപ്പോൾ ഹിറ്റോട് ഹിറ്റാണ്. ഈ ഒടിടി യിൽ പ്രദർശനത്തിനായി കേരളത്തിൽ നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നെന്നാണ് റിപ്പോർട്ടുകൾ. കോടികൾ മറിയുന്ന വലിയൊരു വ്യവസായ മേഖലയായി ഇന്ന് ഇന്ത്യൻ നീലച്ചിത്ര കച്ചവടം മാറിയിരിക്കുന്നു.

വെറും 12 ലക്ഷം രൂപ മുതൽമുടക്കി നിർമ്മിച്ച`കിന്നാരത്തുമ്പികൾ´ എന്ന ചിത്രം കേരളത്തിലെ ബോക്സ് ഓഫീസുകളിൽ നിന്നും കളക്ട് ചെയ്തത് നാലുകോടിയോളം രൂപയാണ്. ഈ ചിത്രം ആറു ഭാഷകളിലേക്ക് കൂടി മൊഴിമാറ്റം നടത്തി. പ്രമുഖ സംവിധായകനായ ചന്ദ്രകുമാർ മുതൽ ആർ ജെ പ്രസാദ് വരെ അശ്ലീല സിനിമാ മേഖലയിൽ കെെവച്ചവരുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട് .

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിയമവിധേയമായി പ്രവർത്തിച്ചു വരുന്ന പോൺ വ്യവസായം പുതു യുഗത്തിൽ രാജ്യത്തും അതിനു പിറകെ സംസ്ഥാനത്തും പിടിമുറുക്കിയിരിക്കുന്നു. സെക്സ് ഒടിടി പ്ലാറ്റ്︋ഫോമുകൾ മലയാളിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമാണ്. ബി ഗ്രേഡ് നീലച്ചിത്രങ്ങൾ നിർമ്മിക്കുകയും വിജയകരമായി തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്ത ചരിത്രം ഇതിനു മുൻപ് കേരളത്തിനുണ്ട്. മൊബെെലും കംപ്യുട്ടറുമുൾപ്പെടെ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ ജനകീയമായതിനെ തുടർന്ന് സെൻസറിംഗ് ഇല്ലാതെ അശ്ലീല രംഗങ്ങൾ മുന്നിലെത്തുമ്പോൾ അത് കണ്ടു ആസ്വദിച്ചവരാണ് പഴയ തലമുറ.

മനുഷ്യ വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് അശ്ലീല ചിത്രങ്ങളും വീഡിയോകളും. അവയെ പരസ്യമായി വിമർശിക്കുകയും രഹസ്യമായി ആസ്വദിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇന്നും നമുക്കിടയിൽ ഉണ്ടെങ്കിലും ഇതിൽ ഏറ്റവും കൂടുതൽ ആകൃഷ്ടരാവുന്നത് പുതു തലമുറയാണ്. 2008ൽ റിലയൻസ് എൻ്റർടെയിൻമെൻ്റിൻ്റെ ബിഗ് ഫ്ലിക്സ് രംഗത്തെത്തിയതോടെയാണ് ഒടിടി പ്ലാറ്റ്ഫോം എന്ന പരീക്ഷണം ഇന്ത്യക്കാർക്ക് മുന്നിലേക്ക് എത്തുന്നത്. ഒടിടി റിലീസ് എന്ന ആശയം ആദ്യകാലങ്ങളിൽ ഇന്ത്യക്കാർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ആ സമയത്ത് മൊബൈൽ ഫോണുകൾ സ്മാർട്ടായിരുന്നില്ല എന്നതാണ് വാസ്തവം.

2013 ലും 2014 ലും ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ സംപ്രേഷണം ചെയ്തുകൊണ്ട് നെക്സ് ജിടിവി വലിയ സാധ്യതകൾ ആദ്യം തുറക്കുകയായിരുന്നു. പിന്നീട് പുതിയൊരു ലോകമാണ് ഉണ്ടാവുന്നത്. സീയുടെ ഡിറ്റോ ടിവി, സോണി ലെെവ് എന്നിവ 2013 ൽ ഇന്ത്യൻ വിപണിയിലേക്കെത്തി. പിന്നെ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രെെം എന്നീ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇന്ത്യയിൽ പിടിമുറുക്കി. ഈ അവസരത്തെ മറ്റൊരു രീതിയിൽ പണസമ്പാദന മാർഗ്ഗമായി ഉപയോഗിക്കുന്നവരും രാജ്യത്ത് തലപൊക്കുകയായിരുന്നു.

ഒടിടി പ്ലാറ്റ് ഫോമുകളിൽ വീഡിയോകൾക്ക് സെൻസർഷിപ്പ് വേണ്ടെന്ന നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് 2019 ഫെബ്രുവരിയിൽ ‘ഫ്ളിസ് മൂവീസ്´ എന്ന് ഒടിടി പ്ലാറ്റ്ഫോം ജന്മം കൊള്ളുന്നത്. യാഷ് താക്കൂർ എന്ന വ്യക്തിയുടെ സ്വന്തമായ യുഎസ് ആസ്ഥാനമായുള്ള കമ്പനിയായിരുന്നു ‘ഫ്ളിസ് മൂവീസ്’. വിദേശ പോൺ ചിത്രങ്ങൾ മാത്രം അതുവരെ കണ്ടു ശീലിച്ചവർക്ക് നല്ല `ദേശി പോൺ´ ചിത്രങ്ങൾ മുന്നിലെത്തിക്കാൻ പിന്നെ മത്സരമാണ് ഉണ്ടാവുന്നത്.

ആദ്യം മോഡലുകളും നടിമാരും വെബ് സീരീസ്, മറ്റു ഷോകൾ എന്നിവയുടെ പേരിൽ കരാർ ഒപ്പിട്ട് അഭിനയിച്ച് വീഡിയോകൾ കമ്പനി ആദ്യം പുറത്തിറക്കി. 2021 ആരംഭത്തിൽ ഈ ഒടിടി പേര് മാറ്റി. പിന്നീട് `ന്യൂഫ്ലിക്സ്´എന്ന പേരിലായി. ആദ്യകാലങ്ങളിൽ ബി ഗ്രേഡ് പോൺ മൂവീസായിരുന്നു ഫ്ളിസ് മൂവീസ് വഴി പ്രേക്ഷകരെ തേടിയെത്തിയത്. ഒന്നര മണിക്കൂർ നീളുന്ന ഒരു ബിഗ്രേഡ് നീലച്ചിത്രത്തെ രണ്ടോ മൂന്നോ ഭാഗങ്ങളുള്ള വെബ് സീരീസാക്കി പ്രേക്ഷകരിൽ എത്തിക്കുക എന്ന രീതിയാണ് യഥാർത്ഥത്തിൽ അണിയറപ്രവർത്തകർ ചെയ്തത്.

ഫ്ളിസ് മൂവീസിനൊപ്പം ബോൾട്ടി കഹാനി എന്ന ഒരു ഒടിടി പ്ലാറ്റ്ഫോം കൂടി ഫ്ളിസ് മൂവീസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഫ്ളിസ് മൂവീസിൽ ബിഗ്രേഡായ അശ്ലീല വീഡിയോകൾ എത്തുമ്പോൾ ബോൾട്ടി കഹാനിയിൽ അസ്സൽ നീലചിത്രങ്ങൾ തന്നെ വന്നു. ഫ്ളിസ് മൂവീസിനു വേണ്ടി ഷൂട്ട് ചെയ്യുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്ത് `ബിഗ്രേഡായി´നൽകുമ്പോൾ അൺ കട്ട് എന്ന പേരിൽ അതിൻ്റെ ഒറിജിനൽ ദൃശ്യങ്ങൾ ബോൾട്ടി കാഹാനിയിലും വന്നുകൊണ്ടിരുന്നു.

250-മുതൽ 300 രൂപ വരെ പ്രതിമാസം സബ്സ്ക്രിപ്ഷനുകൾ വഴിയാണ് ഫ്ലിസ് മൂവീസും മറ്റ് ആപ്ലിക്കേഷനുകളും വഴി നീല ചിത്രങ്ങൾ വിറ്റഴിച്ചു കൊണ്ടിരുന്നത്. മുംബൈ പോലീസ് പുറത്തുവിട്ട കണക്കുപ്രകാരം ഫ്ളിസ് മൂവീസിൻ്റേതായി ഏകദേശം 2,32,74,627 രൂപയാണ് മൂന്ന് അക്കൗണ്ടുകളിൽ നിന്നായി ഫ്രീസ് ചെയ്യുന്നത്. ഈ വ്യാപാരത്തിൻ്റെ വ്യാപ്തി ഇത് വഴി തന്നെ ചിന്തിക്കാം. നീല ചിത്രങ്ങൾ വിൽപ്പനക്ക് വച്ച ഹോട്ട്‌ഷോട്ട് ആപ്പ് വഴി ഒരു ദിവസം ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചുവെന്നാണ് മുംബെെ പൊലീസ് പറഞ്ഞിരിക്കുന്നത്. ഹോട്ട്ഷോട്ടുകൾക്കൊപ്പം തന്നെ ഹോട്ട്ഹിറ്റ് ആപ്പ് വഴിയും കോടിക്കണക്കിന് രൂപയാണ് ചിലർ കൊയ്തത്. ഹോട്ട് ഹിറ്റ് ആപ്പിൻ്റെ 34,90,418 രൂപയും മുംബെെ പൊലീസ് ഫ്രീസ് ചെയ്തിരുന്നു.

2020 ന്റെ പകുതിക്ക് ശേഷം ഇന്ത്യൻ പോൺ വസന്തമായിരുന്നു നടന്നത്. ബിഗ്രേഡ് പോൺ വീഡിയോകളിൽ നിന്നും യഥാർത്ഥ നീലച്ചിത്രങ്ങളിലേക്ക് വ്യവസായം മാറുകയായിരുന്നു. ലോക് ഡൗൺ അതിനു സഹായവവും ചെയ്തു. ഇതിനിടെ നടന്നത് ഇങ്ങനെയായിരുന്നു. പൊതിഞ്ഞു കെട്ടിവെച്ച് അഭിനയിച്ച നടീനടൻമാരൊക്കെ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങി, വസ്ത്രങ്ങൾ ഊരിമാരി മാറ്റി വിദേശ നീലച്ചിത്രങ്ങളെ പോലും കടത്തി വെട്ടി ക്യാമറകൾക്ക് മുന്നിൽ തകർത്താടി.

നീലച്ചിത്രങ്ങൾ പല താൽക്കാലിക ഒടിടികൾ വഴി ഇന്ത്യൻ ഭാഷകളിൽ ജന്മമെടുക്കുകയായിരുന്നു പിന്നെ. ഏകദേശം ഇതേ കാലയളവിൽ തന്നെയാണ് ഹോട്ട് ഷോട്ട് ആപ്ലിക്കേഷൻ്റെ വരവ് ഉണ്ടാവുന്നത്. ഈ ആപ്ലിക്കേഷൻ വഴിയും ബി ഗ്രേഡ് ദൃശ്യങ്ങളായിരുന്നു വിൽപ്പനക്ക് എത്തുന്നത്. എന്നാൽ ഇതിലൂടെ എത്തുന്ന വീഡിയോകൾ വളരെ പ്രൊഫഷണൽ രീതിയിലായിരുന്നു ചിത്രീകരിച്ചിരുന്നത്. ഈ ആപ്ലിക്കേഷനൊപ്പം മറ്റു ചില ആപ്ലിക്കേഷനുകളും ഇത് രീതികളുമായി രംഗത്തെത്തി. ഉല്ലു, കൂകു എന്നീ പേരുകളിലൊക്കെ വെബ് സീരീസുകൾ ബിഗ്രേഡ് കണ്ടൻ്റുകളുമായി ജനങ്ങളിലേക്ക് ഏതാണ് തുടങ്ങി.

വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും അവസരം വാഗ്ദാനം ചെയ്ത് സിനിമ മോഹികളായ ചെറുപ്പക്കാരെയും പെൺകുട്ടികളെയും ആണ് നീലച്ചിത്രങ്ങളിൽ അഭിനയിപ്പിക്കുന്നത്. അഭിനേതാക്കളെ ഓഡിഷനായി വിളിക്കുകയും ‘ബോൾഡ്’ രംഗങ്ങൾ ആവശ്യപ്പെടുകയുമാന് ചെയ്യാറുള്ളതെന്നു മുംബൈ പൊലീസ് കിട്ടിയ ഒരു മൊഴിയിൽ പറഞ്ഞിട്ടുണ്ട്.

അത് പിന്നീട് അർദ്ധ നഗ്ന അല്ലെങ്കിൽ നഗ്ന രംഗങ്ങളായി മാറിയെന്നും എന്നാൽ പല അഭിനേതാക്കൾക്കും അതിനോട് താല്പര്യം ഉണ്ടായിരുന്നില്ലെന്നും മുംബൈ പൊലീസ് ചൂണ്ടികാട്ടുന്നു. പലരും പിന്നീട് ചലച്ചിത്ര മേഖലയിൽ താരമായി മാറണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ തയ്യാറായിട്ടുള്ളത്. ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിമാർക്ക് വെറും പതിനായിരം രൂപ മാത്രമാണ് ശമ്പളം നൽകുന്നത്. പുരുഷ താരങ്ങൾക്ക് ശമ്പളം നൽകില്ല. കാരണം അവർ സെക്സിന്റെ സുഖം അനുഭവിക്കുകയാണ്. ആ സുഖമാണ് അവർക്കുള്ള പ്രതിഫലം.

തെറ്റിദ്ധരിപ്പിച്ച് അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനി രംഗത്ത് വന്നത് മാസങ്ങൾക്കു മുൻപായിരുന്നു. എറണാകുളം സ്വദേശിനിയായ സംവിധായികയക്ക് എതിരേ നടനും നദിയും പരാതി നൽകിയിരുന്നു. മലയാളത്തിലെ `യെസ്󠅪മ´ എന്ന ഒടിടി പ്ലാറ്റ് ഫോമിലെ വെബ് സീരീസിൽ ഇരുവരുടെയും സാഹചര്യത്തെ ചൂഷണം ചെയ്ത് അഭിനയിപ്പിച്ചു എന്നായിരുന്നു ആരോപണം.

സിനിമയില്‍ അഭിനയിച്ചതിന് വീട്ടില്‍നിന്ന് പുറത്തായ താന്‍ രണ്ടു വയസുള്ള കുട്ടിയുമായി റെയില്‍വേ പ്ലാറ്റ് ഫോമിലാണ് ഉറങ്ങുന്നതെന്ന് യുവതി പറഞ്ഞപ്പോൾ വീട്ടുകാരുടെയും നാട്ടുകാരുടെയും മുഖത്തുനോക്കാന്‍ കഴിയാതെ വീട്ടിൽ നിന്നും മാറിനിൽക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. സീരീസിൽ അഭിനയിച്ച യുവാവും അന്ന് രംഗത്ത് വന്നിരുന്നു. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ നിർമ്മാതാവിനും, ഒടിടി പ്ലാറ്റ് ഫോമിനും ഒന്നും സംഭവിച്ചില്ല. ഇന്ന് ഇപ്പോഴും ഇതേ ഒടിടി പ്ലാറ്റ്󠅪ഫോം സജീവമായിത്തന്നെ പ്രവർത്തിക്കുന്നു. കോടികൾ സമ്പാദിക്കുന്നു.