പി.ജി.ശശികുമാര വർമ അന്തരിച്ചു, ശബരിമല പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളി

പത്തനംതിട്ട ∙ പന്തളം രാജകുടുംബാംഗവും കൊട്ടാര നിർവാഹക സംഘം മുൻ പ്രസിഡന്റുമായിരുന്ന പി.ജി.ശശികുമാര വർമ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിൽസയിലായിരുന്നു. രാജകുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്നു പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം അടച്ചു.

ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ നിലപാട് എടുത്ത ശശികുമാര വർമ കേരളത്തിൽ ആദ്യമായി ഭക്തരെ വിളിച്ചുകൂട്ടി സമരപ്രഖ്യാപനം നടത്തിയത് അദ്ദേഹമായിരുന്നു. യുവതികളെ ശബരിമല ചവിട്ടിപ്പിക്കാതിരിക്കാൻ നിരവധി പ്രതിഷേധ പരിപാടികൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്താക്കിയാണ്.

ശബരിമലയിലെ ആചാരനുഷ്ടാനങ്ങളും വിശ്വാസസങ്കല്പങ്ങളും സംരക്ഷിക്കാൻ ധീരോദാത്തമായ പോരാട്ടംനടത്തുകയും അയ്യപ്പന്മാരോടൊപ്പം സമരമുഖത്ത് അടിയുറച്ചു നിന്ന അദ്ദേഹത്തിന് അയ്യപ്പനും പന്തളം കൊട്ടാരവും തമ്മിലുള്ള ചരിത്രപരമായ ബന്ധം അരക്കിട്ടുറപ്പിക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞു.