നടൻ ശ്രീനിവാസൻ പഴയ എ ബി വി പിക്കാരൻ

നടനും തിരക്കഥാകൃത്തും ആയ ശ്രീനിവാസന്റെ പല പ്രസ്താവനകളും വിവാദത്തിൽ അകപ്പെടാറുണ്ട്. കഴിഞ്ഞ ദിവസമാണ് ശ്രീനിവാസൻ ട്വന്റി-20 യില്‍ ചേര്‍ന്നത്. സംവിധായകന്‍ സിദ്ദീഖും, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ശ്രീനിവാസനോടൊപ്പം ട്വിന്റി ട്വിന്റിയിൽ ചേർന്നിരുന്നു. ശ്രീനിവാസന്റെ രാഷ്ട്രീയ നിലപാടിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ശ്രീനിവാസൻ രാഷ്ട്രീയത്തിൽ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്നയാളാണെന്ന് സിപിഎം നേതാവ് പി ജയരാജൻ

രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുന്ന ആളല്ല ശ്രീനിവസാനെന്ന് ജയരാജന്‍ പറഞ്ഞു.പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനാണ് അദ്ദേഹം. പില്‍കാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായും സഹകരിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. അതേ സമയം ശ്രീനിവാസന്റെ അഭിനയത്തില്‍ തനിക്ക് നല്ല അഭിപ്രായമാണ്. അത് ആസ്വദിക്കാറുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു

അതേസമയം മത നിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും നടന്‍ ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു . ട്വന്റി ട്വന്റി എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ താന്‍ അതില്‍ സജീവമാകുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കുകയാണ്. അതാണോ മത നിരപേക്ഷത. നമ്മളൊന്നും പറയുന്നില്ല. നവോത്ഥാനത്തിന് നില്‍ക്കണമെന്നൊന്നും പറയുന്നില്ല. കാരണം എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്. ചവനപ്രാശം, ലേഹ്യം പോലെയുളള സാധനമാണോ നവോത്ഥാനമെന്നും ശ്രീനിവാസന്‍ ചോദിച്ചു.