55 കിലോയുണ്ടായിരുന്ന ഞാൻ 85ലെത്തി, എന്താണ് യഥാർത്ഥ പ്രശ്നമെന്ന് ഡോക്ടർമാർക്ക് പോലും പറയാൻ കഴിഞ്ഞില്ല

മമ്മൂട്ടിക്കൊപ്പം കാഴ്ച്ച എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച താരമാണ് പത്മപ്രിയ. അതിനുശേഷം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി 48 ഓളം ചിത്രങ്ങളിൽ പത്മപ്രിയ അഭിനയിച്ചു. ദേശീയ സ്‌പെഷ്യൽ ജൂറി അവാർഡും രണ്ട് കേരള സംസ്ഥാന അവാർഡും , തമിഴ്‌നാട് സംസ്ഥാന അവാർഡും മൂന്ന് തവണ ഫിലിംഫെയർ അവാർഡും പത്മപ്രിയക്ക് ലഭിച്ചിട്ടുണ്ട് .ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദധാരിയാണ്.

പത്മപ്രിയ നടത്തിയ ചില പ്രസ്താവനകൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നുണ്ട്. ഒരു തെക്കൻ തല്ലു കേസ്’ ആണ് പത്മപ്രിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പത്മപ്രിയ അഭിനയിച്ച സിനിമയാണ് ഇത്. ഇപ്പോളിതാ ജീവിതത്തിലെ മോശം കാലഘട്ടത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ

പേശികളുടെ ബലക്ഷയം ആയിരുന്നു പ്രശ്നം. ഒരു നൂറു മീറ്റർ നടക്കുമ്പോഴേക്കും അരയ്ക്ക് താഴേക്ക് നീരു വയ്ക്കും. തലയിണയിലും മറ്റും കാല് ഉയർത്തി വച്ച് ഏറെ നേരം ഇരുന്നാലാണ് നീര് കുറയുക. സാധാരണ മൂവ്മെന്റ്സ് പോലും ബുദ്ധിമുട്ടേറിയതായി, 55 കിലോയുണ്ടായിരുന്ന ശരീരഭാരം 85 കിലോയിലെത്തി. എന്താണ് യഥാർത്ഥ പ്രശ്നമെന്ന് ഡോക്ടർമാർക്ക് പോലും കൃത്യമായി പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. അവർ എക്സ്റേ എടുത്തു നോക്കും, എല്ലുകൾക്കോ പേശികൾക്കോ ഒന്നും പ്രത്യക്ഷത്തിൽ യാതൊരു പ്രശ്നവും കാണാനില്ല. ഫിസിയോ തെറാപ്പി നിർദേശിച്ചു. അതിനുശേഷം പലപ്പോഴും സ്ഥിതി കൂടുതൽ വഷളായി,’

2018 അവസാനത്തോടെയാണ് ഈ പ്രശ്നം തുടങ്ങുന്നത്. 2019 പകുതിയോടെയാണ് അത് അസുഖം ഭീകരമായത്. പിന്നീട് 18 മാസത്തോളം ശരിക്കും കഷ്ടപ്പെട്ടു. എങ്ങനെയാണ് ആ അവസ്ഥയെ കുറിച്ച് പറയുക എന്നറിയില്ല. ശരിക്കും നടക്കാൻ സാധിക്കുമായിരുന്നില്ല, കാലു വീങ്ങി വീർത്തു വരും. നീരു വന്ന് കാലിന് ഭാരം കൂടും. പിന്നെ 10-15 ദിവസത്തോളം തലയണ വച്ച് അതിനു മുകളിൽ കാലു കയറ്റി വച്ച് വിശ്രമം,’

‘ഇതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടായി. ഒന്നു ഭേദമായി എന്നു തോന്നുമ്പോൾ ഞാൻ കൂടുതൽ വ്യായാമം ചെയ്യാൻ ശ്രമിക്കും. അതെല്ലാം ശരീരത്തിനു കൂടുതൽ പരുക്കേൽപ്പിക്കുകയായിരുന്നു. മാനസികമായി തളർന്നു. ശരീരഭാരം കൂടി. വസ്ത്രങ്ങളൊക്കെ പാകമല്ലാതായി. ആ സമയത്ത് ഞാൻ ഫോട്ടോകളിൽ പോലും വരാതിരിക്കാൻ ശ്രമിച്ചു. പരിപാടികളിൽ നിന്നെല്ലാം അകന്നു നിന്നു. സത്യത്തിൽ കോവിഡ് തുടങ്ങുന്നതിനും 10-18 മാസങ്ങൾ മുൻപു തന്നെ ഞാൻ ലോക്ക്ഡൗണിൽ ആയിരുന്നു,’

മിക്കയാളുകളും കോവിഡ് ടൈമിൽ അൺഹെൽത്തി ആയപ്പോൾ, ഞാൻ കോവിഡ് ടൈമിലാണ് ആരോഗ്യം തിരിച്ചുപിടിച്ചു തുടങ്ങിയത്, ട്രെയിനറുടെയും നൂട്രീഷനറുടെയും സഹായത്തോടെ പതിയെ റിക്കവർ ആയി. ഭർത്താവ് ജാസ്മിനും പിന്തുണച്ചു. എല്ലാവരും കോവിഡ് കാലത്ത് ദിനചര്യയിൽ മാറ്റം വരുത്തി, വീടിനകത്ത് ഒതുങ്ങിയിരിക്കുമ്പോൾ, ഞാൻ രാവിലെ നേരത്തെയെണീറ്റ് വ്യായാമം ചെയ്ത്, കൃത്യമായ ഡയറ്റ് നോക്കി, സ്വയം മോട്ടിവേറ്റ് ചെയ്ത് എൻറെ ശരീരത്തോട് തന്നെ മത്സരിക്കുകയായിരുന്നു,