കോൺഗ്രസിന്റെ രക്ഷയ്ക്ക് തരൂർ വരട്ടെ, പാലായിൽ ശശി തരൂരിന് അഭിവാദ്യമർപ്പിച്ച് ഫ്‌ളക്സ്

ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് പാലായിൽ ഫ്‌ളക്സ് ബോർഡ്. കോൺഗ്‌സിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും തരൂർ വരട്ടെ എന്ന ഫ്‌ളക്‌സാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയാണെന്നും പാലാ മണ്ഡലം പ്രസിഡന്റ് പ്രതികരിച്ചു.പാലാ കൊട്ടാരമുറ്റത്താണ് ശശി തരൂരിന് അഭിവാദ്യമർപ്പിച്ചുള്ള ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ പാർട്ടി ഔദ്യോഗികമായി വച്ച ബോർഡ് അല്ലെന്നും മണ്ഡലം പ്രസിഡന്റ് പറഞ്ഞു.

അതേസമയം കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഇന്നാണ്. നിലവിൽ മല്ലികാർജുൻ ഖാർഗെയും ശശി തരുരും മാത്രമാണ് മത്സര രംഗത്തുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കില്ലെന്നും മത്സരിക്കാൻ തന്നെയാണ് തന്റെ തീരുമാനമെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.