വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു, രാഹുല്‍ മാങ്കൂട്ടത്തില്‍ ടിവിയില്‍ ഇരുന്ന് നേതാവായ ആള്‍ പത്മജ വേണുഗോപാല്‍

ന്യൂഡല്‍ഹി. കോണ്‍ഗ്രസുമായി വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്നുവെന്ന് പത്മജ വേണുഗോപാല്‍. വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ നിന്നും കടുത്ത അവഗണനയാണ് നേരിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് വിടണമെന്ന് തീരുമാനിച്ചിരുന്നതായും പത്മജ ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ടു പറഞ്ഞു.

വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചത് ആരാണെന്ന് അറിയാം. രണ്ട് മൂന്ന് തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും പത്മജ വ്യക്തമാക്കി.

തനിക്ക് തൃശൂരില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വിട്ട് പോയാലോ എന്ന് വരെ ചിന്തിച്ചുവെന്നും. അച്ഛന്‍ പാര്‍ട്ടിവിട്ടപ്പോള്‍ പോലും താന്‍ പാര്‍ട്ടിവിട്ടില്ല. പ്രവര്‍ത്തകരില്‍ പലരും വിളിച്ച് താന്‍ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായി പത്മജ വിമര്‍ശിച്ചു. രാഹുല്‍ ടിവിയിലൂടെ നേതാവായ വ്യക്തിയാ. അദ്ദേഹം തന്നോട് കാര്യങ്ങള്‍ പറയേണ്ടെന്നും അവര്‍ പറഞ്ഞു. മോദിയുടെ നേതൃപാടവമാണ് ബിജെപിയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നും പത്മജ വ്യക്തമാക്കി.