തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന ഭയം കൊണ്ടാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നതെന്ന് സ്മൃതി ഇറാനി

ലക്‌നൗ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയം മൂലമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതില്‍ കാലതാമസം നേരിടുന്നതെന്ന് സ്മൃതി ഇറാനി. രാഹുലിന് ധൈര്യമുണ്ടെങ്കില്‍ അമേഠയില്‍ നിന്ന് തന്നെ മത്സരിക്കണമെന്നും സ്മൃതി ഇറാനി വെല്ലുവിളിച്ചു. അമേഠ കോണ്‍ഗ്രസിന്റെ കോട്ടയാണെന്നാണ് അവകാശ വാദം.

എന്നാല്‍ അങ്ങനെ പറയുന്നവര്‍ എന്തുകൊണ്ടാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതെന്നും. രാഹുലിന് ധൈര്യമുണ്ടെങ്കില്‍ അമേഠയില്‍ മത്സരിക്കണം. എങ്കില്‍ കോണ്‍ഗ്രസിന് പരാജയം ഉറപ്പാണെന്നും സ്മൃതി ഇറാനി പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം നിശ്ചയമാണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

രാഹുല്‍ നടത്തിയ ഭാരത് ജോഡോ യാത്ര വലിയ പരാജയമായിരുന്നു. എത്തിയടെത്തെല്ലാം ആളോഴിഞ്ഞ തെരുവുകളാണ് രാഹുലിനെ സ്വീകരിച്ചത്. രാഹുല്‍ എംപിയായിരുന്ന കാത്ത് അമേഠയില്‍ വികസനം ഉണ്ടായിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.