പൈലോ ക്യാന്‍, കർഷകൻ പൈലോയ്ക്ക് അമാനുഷിക ശക്തി

ബജറ്റ് ലാബ് ഹ്രസ്വചിത്ര പുരസ്‌കാരം സ്വന്തമാക്കിയാ ‘പൈലോ ക്യാന്‍ ന് സാമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം .ഒരു മലയോരഗ്രാമത്തിലെ കര്‍ഷകനായ പൈലോയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ഹ്രസ്വചിത്രത്തില്‍ വിവരിക്കുന്നത്.ബിബിന്‍ ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് സിനിമ മേഖയിൽ നിന്നും മികച്ച അഭിപ്രായങ്ങൾ..

നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയങ്കരനാണ് ചാച്ചി എന്ന് വിളിക്കുന്ന പൈലോ. പറമ്പില്‍ ജോലിയെടുത്തും അല്പം കള്ള് കുടിച്ചും ജീവിതം തള്ളി നീക്കുന്ന ആളാണ് ചാച്ചി. എന്നാല്‍ ചാച്ചിയ്ക്ക് ഒരിക്കല്‍ അമാനുഷിക ശക്തി ലഭിക്കുന്നു. പിന്നീട് അത് ചാച്ചി തിരിച്ചറിഞ്ഞതോടെ സംഭവിക്കുന്ന കാര്യങ്ങളാണ് പൈലോ ക്യാനില്‍ പറയുന്നത്.

ചിത്രത്തില്‍ ചാച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കു ന്നത് രാം കുമാറാണ് . അദ്ദേഹത്തിന്റെ അതിസ്വഭാവികമായ അഭിനയമാണ് ചിത്രത്തെ ഇത്രയും മനോഹരമാക്കിയത്. ചിത്രത്തില്‍ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അവരുടെ കഥാപാത്രത്തെ മികവുറ്റതാക്കി.ബജറ്റ് ലാബ് സംഘടിപ്പിച്ച ഫാന്റസി ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ വിജയിച്ച ചിത്രമാണ് പൈലോ ക്യാന്‍. ഒരു ലക്ഷം രൂപയായിരുന്നു സിനിമയുടെ നിര്‍മാണ് ചെലവ്. മാര്‍ട്ടിന്‍ മാത്യുവാണ് ക്യാമറ ചെയ്തത്. എഡിറ്റര്‍ ഷൈജാസ്,വസ്ത്രലങ്കാരം:ഷംനാദ് അബ്ദുൽ സലാം.കെ എം അരവിന്ദ് മഹാദേവന്റേതാണ് സംഗീതം