ഒരു സ്ത്രീക്ക് ആത്മീയ വേഷം ധരിച്ച് ആത്മീയ അമ്മയാവാന്‍ പറ്റില്ല എന്ന് പറയുന്നത് സ്ത്രി സ്വാതന്ത്രിത്തിന്റെ വിഷയം തന്നെയാണ്, ഹരീഷ് പേരടി പറയുന്നു

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് കേരളത്തിലെ പുതിയൊരു ആള്‍ ദൈവം. ചിത്രാനന്തമൈ അമ്മ ഫൗണ്ടേഷന്‍ എന്ന ഒരു ബോര്‍ഡായിരുന്നു ആദ്യം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ബോര്‍ഡിലെ ആള്‍ദൈവം എന്ന് അവകാശപ്പെടുന്ന സ്ത്രീ കിരീടവും മറ്റും ധരിച്ചിരിക്കുന്ന ചിത്രവും സോഷ്യല്‍ ലോകത്ത് എത്തി. ഇതിന് വലിയ ട്രോളുകളാണ് ഉണ്ടായത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

പുരുഷന്‍മാര്‍ക്ക് തലേക്കെട്ടുകെട്ടി മൊയില്ലാരാവാം, കാഷായ വേഷം ധരിച്ച് സസ്യാസിയാവാം, ലോഹയിട്ട് പള്ളിലെ’ അച്ഛനാവാം.. അതിലൊന്നും ആര്‍ക്കും ഒരു പ്രശ്‌നവുമില്ല… പക്ഷെ ഒരു സ്ത്രിക്ക് ആത്മിയ വേഷം ധരിച്ച് ആത്മിയ അമ്മയാവാന്‍ പറ്റില്ല എന്ന് പറയുന്നത് സ്ത്രി സ്വാതന്ത്രിത്തിന്റെ വിഷയം തന്നെയാണ്…- ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്, പര്‍ദ്ധയും, കന്യാസത്രി വേഷവും ഇട്ട് സ്ത്രീകള്‍ക്ക് പൊതു സമുഹത്തില്‍ ഇറങ്ങാമെങ്കില്‍ അവര്‍ക്കിഷട്ടമുള്ള കീരിടവും വേഷവും ധരിച്ച് അവര്‍ അവരുടെ സ്വന്തം ആശ്രമത്തില്‍ ഇരിക്കുന്നതില്‍ ഒരു തെറ്റുമില്ല… പുരുഷന്‍മാര്‍ക്ക് തലേക്കെട്ടുകെട്ടി മൊയില്ലാരാവാം, കാഷായ വേഷം ധരിച്ച് സസ്യാസിയാവാം, ലോഹയിട്ട് പള്ളിലെ’ അച്ഛനാവാം.. അതിലൊന്നും ആര്‍ക്കും ഒരു പ്രശ്‌നവുമില്ല… പക്ഷെ ഒരു സ്ത്രിക്ക് ആത്മിയ വേഷം ധരിച്ച് ആത്മിയ അമ്മയാവാന്‍ പറ്റില്ല എന്ന് പറയുന്നത് സ്ത്രി സ്വാതന്ത്രിത്തിന്റെ വിഷയം തന്നെയാണ്…

ഒരു സ്ത്രിയായതുകൊണ്ട് മാത്രമാണ് അവര്‍ ഇത്രയും കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്… ഹലാല്‍ ഭക്ഷണം ഇഷ്ടമുള്ളവര്‍ കഴിച്ചാല്‍മതി എന്നതു പോലെ അവരുടെ ആശ്രമത്തിലേക്ക് ഇഷ്ടമുള്ളവര്‍ പോയാല്‍മതി… ഹലാല്‍ ബോര്‍ഡുകള്‍ ശരിയാണെങ്കില്‍ ഇവരും ഇവരുടെ ആശ്രമവും ശരി തന്നെയാണ്… ഇവരും നാളെ ഹോസപിറ്റലും അനാഥാലയവും ചാനലും എല്ലാം തുടങ്ങും… ഒരു പാട് ആളുകള്‍ക്ക് ജോലി തരും… ഈ സ്ത്രീയുടെ സ്വാതന്ത്യത്തോടൊപ്പം …