പാക്കിസ്ഥാന്റെ നട്ടെല്ലുരി മോദി, ചന്ദ്രൻ ഇന്ത്യക്കുള്ളത്

പാക്കിസ്ഥാനെ ചുരുട്ടി കൂട്ടി നരേന്ദ്ര മോദിയുടെ കൂറ്റൻ സിക്സറുകൾ.പാക്കിസ്ഥാനു ചന്ദ്രനെ അവരുടെ പതാകയിൽ മതി..എനിക്ക് ചന്ദ്രനിൽ ഇന്ത്യൻ പതാക വേണം. ചന്ദ്രനെ ഇന്ത്യക്ക് വേണം …തിരഞ്ഞെടുപ്പ് റാലിയിൽ ആണ്‌ പാക്കിസ്ഥാനു കണക്കിനു കൊടുത്തത്. ഇന്ത്യ ലോകത്തേ വിസ്മയിപ്പിച്ച് ചന്ദ്രനിൽ സോഫ്റ്റ് ലാന്റിങ്ങ് നടത്തി അത് ലൈവായി ലോകത്തേ കാണിച്ചു. ചന്ദ്രായാൻ ദൗത്യം അതും ഇന്നു വരെ ലോകത്ത് ഒരു സക്തിയും ചെയ്യാത്ത വിധം നമ്മൾ ചെയ്തു. എന്നാൽ പാക്കിസ്ഥാൻ അതിനോട് പ്രതികരിച്ചതിനെതിരേയാണ്‌ മോദി തിരിച്ചടിച്ചത്.

പാക്കിസ്ഥാനേ സംബന്ധിച്ച് ചന്ദ്രൻ അവർക്ക് അവരുടെ പതാകയിൽ വേണം. എന്നാൽ എന്ന്നെ സംബന്ധിച്ച് ഇന്ത്യയുടെ പതാക ചന്ദ്രനിൽ പാറണം. ഇതാണ്‌ ഞാനും പാക്കിസ്ഥാനും തമ്മിലുള്ള ചന്ദ്രന്റെ കാര്യത്തിലുള്ള ഭിന്നത. ചന്ദ്രനിൽ എന്തു നറ്റക്കുന്നു എന്നും ചന്ദ്രനേ ആരു സ്വന്തമാക്കുന്നു എന്നൊന്നും പാക്കിസ്ഥാന്റെ വിഷയം അല്ല. ചന്ദ്രനെ അവർക്ക് അവരുടെ കൊടിയിൽ മതി. എന്നാൽ എനിക്കാകട്ടേ ഇന്ത്യൻ പതാക ചന്ദ്രനിൽ വേണം..പതിനായിരങ്ങളുടെ കൈയ്യടിക്കിടെ നരേന്ദ്ര മോദി പറഞ്ഞു

പാക്കിസ്ഥാൻ ഉയർത്തിയ ഭീകരത് നമ്മൾ തുടച്ച് നീക്കി. പാക്ക് ഭീകരർ നടത്തിയ ഭീകരാക്രമണങ്ങൾക്കെതിരെ ഇന്ത്യ പാക്കിസ്ഥാനോട് പ്രതികരിച്ച് കാണിച്ചു. എന്റെ പ്രവൃത്തികൾ കാരണം പാകിസ്ഥാനികൾ ആശങ്കാകുലരാണെന്ന് എനിക്കറിയാം..

ഇതിനിടെ പാക്ക് അനുകൂല പ്രസ്ഥാവന നറ്റത്തിയ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കെതിരെ നരേന്ദ്ര മോദി ആഞ്ഞടിച്ചു. ആണവശേഷി കണക്കിലെടുത്ത് ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണമെന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പറഞ്ഞതാണ്‌ മോദിയെ കോപാകുലനാക്കിയത്. വികാര ഭരിതനായി മോദി മറുപടി നല്കിയത് ഇങ്ങിനെ…പാക്കിസ്ഥാനേ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് എനിക്കറിയാം. ഞാൻ ലാഹോറിൽ സന്ദർശനം നടത്തി നവരുടെ കഴിവുകൾ എത്ര ഉണ്ട് എന്ന് നേരിൽ കണ്ടതാണ്‌.2015 ലെ തൻ്റെ യാത്രയ്ക്കിടെ ഒരു പാക് ലേഖകൻ വിസയില്ലാതെ വന്ന സംഭവം വരെയുണ്ട്.

ഭീകരരേ കാശ്മീരിൽ വേട്റ്റയാടി ഇല്ലാതാക്കിയപ്പോൾ ആശങ്കപ്പെട്ടത് പാക്കിസ്ഥാനികൾ ആയിരുന്നു. തൻ്റെ പ്രവൃത്തികൾ കാരണം പാകിസ്ഥാനികൾ ആശങ്കാകുലരാണെന്ന് എനിക്കറിയാം.എന്നിരുന്നാലും, എന്തുകൊണ്ടാണ് ചില ഇന്ത്യക്കാരും ഈ പ്രശ്‌നത്തിൽ വിഷമിക്കുന്നത് എന്നതിൽ അദ്ദേഹം ആശയക്കുഴപ്പം പ്രകടിപ്പിച്ചു. “എനിക്കറിയാം, പാകിസ്ഥാൻ ജനത ഇന്ന് ആശങ്കാകുലരാണ്. അവരുടെ ആശങ്കകളുടെ മൂലകാരണം ഞാനാണെന്ന് എനിക്കറിയാം. നരേന്ദ്ര മോദി എന്ന ഞാനാണ്‌ പാക്കിസ്ഥാനികളുടെ അസ്വസ്ഥതയുടെ കാരണം. ഇന്ത്യയിൽ മുമ്പ് അവർക്ക് എന്തും ചെയ്യാം എന്നതും കാശ്മീരിൽ വിളയാടാം എന്നതും മോദിയുടെ ഭരണത്തിൽ തകർത്തു.അതിനാൽ പാക്കിസ്ഥാനികൾ ആസങ്കാകുലരാണ്‌. എന്നാൽ എന്തിനാണ്‌ ഇത്തരം കാര്യങ്ങളിൽ നമ്മുടെ നാട്ടിലെ ചിലരും ആശങ്കാകുലരാണെന്ന് എന്ന് മോദി കോൺഗ്രസിനോട് ചോദിച്ചു. പാക്കിസ്ഥാനു നോവുമ്പോൾ ഇവിടെ ചിലർ വേദനിക്കുകയാണ്‌.പാക്കിസ്ഥാനികൾ കരയുമ്പോൾ എനിക്ക് മനസ്സിലാകും, പക്ഷേ നമ്മുടെ ആളുകൾ കരയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല നരേന്ദ്ര മോദി തുറന്നടിച്ചു.26/11 മുംബൈ ആക്രമണം നടത്തിയത് പാകിസ്ഥാൻ ഭീകരരല്ല, മറിച്ച് ഇന്ത്യക്കാരാണെന്ന് പരാമർശിച്ചതിന് കോൺഗ്രസ് നേതാവിൻ്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി അവരെ വിമർശിച്ചു, ഇത് അപമാനകരമായ പ്രസ്താവനയെന്ന് വിശേഷിപ്പിച്ചു.

അങ്ങനെയുള്ള ഒരു നേതാവിന് എങ്ങനെയാണ് പാകിസ്ഥാനും അജ്മൽ കസബിനും അനുകൂലമായി പ്രസ്താവന നടത്താൻ കഴിയുക? ഇത്തരമൊരു പരാമർശം കേൾക്കുമ്പോഴെല്ലാം എൻ്റെ തല നാണത്താൽ തൂങ്ങുന്നു. എനിക്ക് വേദന തോന്നുന്നു”, പ്രധാനമന്ത്രി പറഞ്ഞു.ആർട്ടിക്കിൾ 370 റദ്ദാക്കലും മുസ്ലീം സംവരണത്തെക്കുറിച്ചുള്ള തൻ്റെ നിലപാടിനെക്കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ലോക നേതാക്കളുമായി താൻ വളർത്തിയെടുത്ത വ്യക്തിപരവും ഔദ്യോഗികവുമായ ബന്ധങ്ങളെ ഉദ്ധരിച്ച് അദ്ദേഹം തൻ്റെ വിദേശ നയ അനുഭവം ഊന്നിപ്പറഞ്ഞു.