വന്ദേഭാരതിന്റെ കന്നിയാത്രയിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ ചിത്രം പശ തേച്ചു ഒട്ടിച്ച് തെമ്മാടിത്തരം കാട്ടി കോൺഗ്രസ്സ് അണികൾ

വന്ദേഭാരത് ഓടി തുടങ്ങിയില്ല അപ്പോഴേക്കും കോൺഗ്രസ്സുകാർ കലാപരിപാടികൾ തുടങ്ങി. ഈ ചിത്രം കാണുക, ഇത് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ ന്റെ ചിത്രം, ഒട്ടിച്ചിരിക്കുന്നത് ഇന്ന് രാവിലെ 10.30-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചകൊടിവീശി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ ആണ്. എന്ത് തരം താണ പണിയാണ് ഇത്? തറ ചെറ്റത്തരമാണിത്. സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്.

‘തെമ്മാടിത്തരം, ഇതൊക്കെ ചെയ്തവനെതിരെ നടപടിയെടുക്കണം, വി കെ ശ്രീകണ്ഠൻ അവനെയും വെറുതെ വിടരുത്, പരമ ചെറ്റ 😡😡😡😡’ മാത്യു സാമുവേൽ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നു.’ഇതിന്റെ പേര് പബ്ലിക് ആയി പറയാൻ തോന്നുന്നില്ല… ന്നാലും മൾട്ടി ഫാ….. സിന്ധ്രോം അല്ലെന്ന് സംശയം… ലേശം ഉളുപ്പ്… സാച്ചര കേരളത്തിന്റെ വിശേഷം…. ആ പടം ഒട്ടിച്ചവൻ എന്ത് നേടി? ഇവന്റെ മുഖം ആയാലും അയാൾ മാപ്പ് പറയുകയും പെനാലിറ്റി അടക്കുകയും വേണം… തയ്യാറാണോ??’ അഡ്വക്കേറ്റ് ദീപ ജോസഫ് ചോദിച്ചിരുന്നു.

ചിത്രം കണ്ടാൽ കാര്യം പിടികിട്ടികാണുമല്ലോ? അതെ,ഈ മഹാൻ ആണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. ഒരു പക്ഷെ എങ്ങാനും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ കാണാമായിരുന്നു. ഇദ്ദേഹം ആരെന്ന്. വന്ദേ ഭാരത്തിന് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് ആണ് അദ്ദേഹം അന്ന് ആഹ്വനം ചെയ്തിരുന്നത്. അതും ഉദ്ഘാടന ദിവസമായ ഏപ്രിൽ 25 ന് ആണ് അദ്ദേഹം ഷൊർണൂരിൽ ട്രെയിൻ തന്നെ വന്ദേഭാരത്ത്‌ തടയുമെന്ന് ആണ് വെല്ലിവിളിച്ചത്. ഈ വെല്ലിവിളിയും, തടയലും ഒക്കെ വച്ച് ഇദ്ദേഹം ഒരു കത്ത്‌ കേന്ദ്ര സർക്കാറിന് അയച്ചെങ്കിലും. കത്ത്‌ ആരും കണ്ടതും ഇല്ല മറുപടിയൊട്ടും വന്നതുമില്ല.. അതൊന്നും ഇതുവരെ ആരും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.

എന്നാൽ ദക്ഷിണേന്ത്യയിൽ തന്നെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഷൊർണൂർ ജംഗ്ഷൻ. പാലക്കാട് ജില്ലയിൽ നിന്നുമുള്ള യാത്രക്കാരും തൃശൂരിന്റെയും, മലപ്പുറത്തിന്റെയും പകുതി ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും ഷൊർണൂർ റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കാറുള്ളത്. ഇത് മനസിലാക്കിയ കേന്ദ്രസർക്കാർ ഒരു കത്തും കിട്ടാതെതന്നെയാണ് വന്ദേ ഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. പക്ഷെ നമ്മുടെ പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ്റെ അണികൾ എല്ലാം കരുതിയത്, നമ്മുടെ നേതാവ് കത്ത്‌ അയച്ചത് കൊണ്ട് മാത്രമാണ് വന്ദേ ഭാരത് വന്നത് ഷൊര്‍ണൂരില്‍ നിന്നത് എന്നാണ്. ഇതോടെയാണ് ഈ നേതാവിന്റെ മണ്ടൻ അണികൾ നമ്മുടെ നേതാവിന്റെ വണ്ടിയാണ് വന്ദേ ഭാരത് എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഫ്‌ളാഗ് ഓഫ് ചെയ്ത അതെ ദിവസം അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഈ മഹാന്റെ ചിത്രം വന്ദേ ഭാരതിൽ മൊത്തമായി ഒട്ടിച്ചത്. ഇങ്ങനെ ഷോർണൂരിൽ നിർത്തിയ ട്രെയിനിന്റെ പുറത്ത് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു.

എന്തായാലും ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത് സോഷ്യൽ ആക്ടിവിസ്റ്റായ Justin George ആണ്. പ്രബുദ്ധ കേരളം… ! എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങൾക്ക് പൂരത്തെറിയാണ് കമെന്റുകൾ ആയി വരുന്നത്, ഒരു കമെന്റ് ഇങ്ങനെയാണ് ,ഏറ്റവും മാന്യമായ പറഞ്ഞാൽ ശുദ്ധതെണ്ടിത്തരം …. കേസെടുത്താൽ മാത്രം പോരാ അവനെ കൊണ്ടു തന്നെ പരസ്യമായി clean ചെയ്യിക്കണം ….എന്നന്വ ഇനി അടുത്ത് നിൽക്കുന്ന കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതു കണ്ട വെപ്രാളത്തിൽ സംസ്കാരം നഷ്ടപ്പെട്ട ഒരു കൂട്ടം രാഷ്ട്രീയ കോമാളികളുടെ അന്തം വിട്ട പ്രവർത്തി… ഈ പ്രവർത്തിക്ക് നിയമപരമായ എല്ലാ സാധ്യതയും ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷ നൽകണം… പ്രബുദ്ധ കേരളവും നാണം കെട്ട രാഷ്ട്രീയവും…എന്നാണ് അടുത്ത കമന്റ്. എന്തായാലും പൂരത്തെറികളുടെ കമന്റുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയെ. അതേസമയം, കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നിയാത്ര ഇപ്പോഴും അവസാനിച്ചിട്ടില്ല ,തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.

914 കാർ സീറ്റുകളും 86 എക്‌സിക്യൂട്ടീവ് ചെയർ കാർ സീറ്റുകളുള്ള വന്ദേഭാരത് എക്‌സ്പ്രസിന് ഏഴ് സ്ഥിരം സ്റ്റോപ്പുകൾ ആണുള്ളത്. എന്നാൽ പ്രഥമ യാത്രയുടെ ദിവസം മറ്റ് ഏഴ് സ്റ്റേഷനുകളിൽ കൂടി നിർത്തിയ ശേഷമാണ് കാസർകോട് എത്തിയത്. രാവിലെ 10.53 ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രധാനമന്ത്രി ഫ്ലാഗ് ഓഫിന് മുമ്പ് വന്ദേഭാരതിലെ സി-വൺ കമ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന 43 വിദ്യാർഥികളുമായി സംവദിച്ചു.

വന്ദേഭാരതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒൻപത് സ്‌കൂളുകളിലെ 600 ഓളം വിദ്യാർഥികൾക്കിടയിൽ ചിത്രരചന, കവിതാരചന ഉപന്യാസരചന മത്സരങ്ങൾ നടത്തിയിരുന്നു. മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ വിദ്യാർഥികളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. തങ്ങൾ വരച്ച വന്ദേഭാരതിന്റെ ചിത്രവും മറ്റും കുട്ടികൾ പ്രധാനമന്ത്രിയെ കാണിച്ചു.

രണ്ടും മൂന്നും സ്ഥാനത്തെത്തിയ മറ്റ് 30 വിദ്യാർഥികൾ സി-2, സി-3 കമ്പാർട്ട്‌മെന്റുകളിൽ ഉണ്ടായിരുന്നു. ഇവരുടെ കൂടെ മാതാപിതാക്കളും അധ്യാപകരും സന്നിഹിതരായിരുന്നു. ശേഷം ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നിയോട്ടത്തിലെ ലോക്കോപൈലറ്റ് ആയ നാഗേഷ് കുമാർ ആർ, സഹ ലോക്കോപൈലറ്റ് എസ് ജയകുമാർ എന്നീ മലയാളികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
വീഡിയോ സ്റ്റോറി കാണുക