മതം മാറ്റത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ഭാര്യയെ മതം മാറ്റിയതിന് പിന്നില്‍ തീവ്രവാദ ബന്ധം

സൗദി അറേബ്യയില്‍ എക്‌സ്‌റേ ടെക്‌നീഷ്യനായി ജോലിക്ക് പോയ ഹിന്ദു യുവതി ആതിര മോഹനെ മതം മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് ബെന്നി. ഭാര്യയെ മതം മാറ്റിയതിന് പിന്നില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഭര്‍ത്താവ് ബെന്നി. മതം മാറി 66 വയസ്സുകാരനെ എങ്ങനെ തന്റെ 32 കാരിയായ ഭാര്യ വിവാഹം കഴിച്ചുവെന്നും. സൗദിയില്‍ നിന്നും തന്റെ ഭാര്യയെ നാട്ടില്‍ എത്തിച്ച് ചോദ്യം ചെയ്യണമെന്നും ലഹരി നല്‍കിയാണ് ആതിരയെ മതം മാറ്റിയതെന്നും ഭര്‍ത്താവ് പറയുന്നു.

ആതിരയുടെ സ്വഭാവ രീതിയില്‍ ഉണ്ടായ മാറ്റങ്ങള്‍ കണ്ട് അത്ഭുതമാണ് തോന്നിയിട്ടുള്ളതെന്നും. ചിലപ്പോള്‍ പഴയതുപോലെ ആതിര സംസാരിക്കാറുണ്ടെന്നും ബെന്നി പറയുന്നു. റൂമില്‍ ജെസി എന്നൊരു സ്ത്രീയുണ്ടെന്നും അവര്‍ നല്‍കുന്ന ഭക്ഷണമാണ് കഴിച്ചിരുന്നതെന്നും. പിന്നീട് ജെസി പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ഭാര്യ കേട്ടിരുന്നതെന്നും ഭര്‍ത്താവ് എന്ന നിലയില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുവാന്‍ ആതിരയ്ക്ക് കഴിഞ്ഞില്ലെന്നും ബെന്നി പറയുന്നു.

ജെസി എന്ന സ്ത്രീ നല്‍കുന്ന ഭക്ഷണം മാത്രം കഴിക്കുന്നതില്‍ തനിക്ക് എന്തോ ദുരൂഹത തോന്നിയിരുന്നുവെന്നും. തനിക്ക് മാനസികമായി തന്നെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നില്ലെന്ന് ആതിര പറഞ്ഞതായി ബെന്നി പറയുന്നു. ഇടയ്ക്ക് പറഞ്ഞ കാര്യങ്ങള്‍ പോലും ഓര്‍മ്മയില്ലാത്ത അവസ്ഥയിലാണ് ആതിരയെന്നും ബെന്നി പറയുന്നു. എന്താണ് പറ്റിയതെന്ന കാര്യത്തില്‍ തനിക്ക് ഒരു കത്ത് എഴുതി തരുവാന്‍ ആതിരയോട് ആവശ്യപ്പെട്ടുവെന്നും. തുടര്‍ന്ന് ആതിര കത്ത് എഴുതി തന്നുവെന്നും ബെന്നി പറയുന്നു.

കത്തില്‍ ആതിര പറഞ്ഞത് ജെസി നല്‍കിയ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് തനിക്ക് മാനസിക പ്രശ്‌നം ഉണ്ടായതെന്നും മാത്രമല്ല പുറത്തു നിന്നും ഒരു തരത്തിലും ഭക്ഷണം കഴിക്കുവാന്‍ സമ്മതിക്കില്ലെന്നും ആതിര പറയുന്നു. ജോലിക്ക് ശേഷം ജെസി ഉണ്ടാക്കുന്ന ആഹാരം കഴിച്ചാല്‍ മാത്രമെ തനിക്ക് മാനസിക നില ശരിയാകുവെന്നും ആതിര പറഞ്ഞുവെന്ന് ബെന്നി പറയുന്നു.