ഹിന്ദുക്കളിൽ 99% ആണുങ്ങളും നിരീശ്വര വാദികൾ, അവർ ആത്മീയ ഗ്രന്ഥങ്ങൾ തൊട്ടിട്ടേയില്ല- പള്ളിക്കൽ സുനിൽ

ഹിന്ദുക്കളിൽ 99% ആണുങ്ങളും നിരീശ്വര വാദികളാണെന്ന് ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ കർമ ന്യൂസിനോട്. പള്ളിയിൽ പോകാത്ത ക്രിസ്ത്യൻ ഭവനങ്ങളോ ബൈബിളില്ലാത്ത ക്രിസ്ത്യൻ ഭവനങ്ങളോ അല്ല. മോസ്കിൽ പോകാത്ത മുസ്ലീങളോ ഖുറാനില്ലാത്ത മുസ്ലീം ഭവനങ്ങളോ ഇല്ല. ഹിന്ദുക്കളിൽ 99% ആണുങ്ങളും നിരീശ്വര വാദികളും യുക്തിവാദികളുമാണ്. അവർ ഒരിക്കൽ പോലും സ്വന്തം മത​ഗ്രന്ഥം വായിച്ചിട്ടില്ല എന്നതാണ് യാഥാർത്യം.

അമ്പലത്തിൽ പോകുന്ന പ്രാർത്ഥിക്കുന്ന ഒരു ഹിന്ദുവിന് മാത്രമേ തന്റെ മകളെ കെട്ടിച്ചുകൊടുക്കൂവെന്ന് തീരുമാനിക്കുന്ന അച്ഛന്മാർ ഉണ്ടെങ്കിൽ ഹിന്ദു യുവാക്കൾക്ക് മാറ്റം വരും. ലോകാ സമസ്ത സുഖിനോ ഭവന്തു എന്നു പ്രാർത്ഥിക്കുന്നത് ഹിന്ദു മതമാണ്. ഹിന്ദുക്കൾ മുസ്ളീം ക്രിസ്തു മതക്കാരേ കണ്ട് പഠിക്കണമെന്നും പള്ളിക്കൽ സുനിൽ പറയുന്നു, വേദങ്ങൾ പറഞ്ഞുകൊടുക്കുന്ന ഒരാളെ അമ്പലത്തിൽ യൂണിഫോം ഇട്ടു നിയമിച്ചാൽ ധാരാളം യുവാക്കൾ ക്ഷേത്രത്തേലേക്കെത്തും. അതിന് ദേവസ്വം മന്ത്രിയും വകുപ്പും ഇടപെടണമെന്നും സുനിൽ കർമ ന്യൂസിലൂടെ പറഞ്ഞു.

വീഡിയോ കാണാം