രാധയുടെ വേഷത്തിൽ പാറുക്കുട്ടി, കള്ളക്കണ്ണനായി ഒരുങ്ങി അനിയൻ

മലയാളികളുടെ പ്രിയപ്പെട്ട സീരിയലായിരുന്നു ഉപ്പും മുളകും. നിരവധി ആരാധകർ ഉണ്ടായിരുന്ന പരമ്പരയാണ് ഉപ്പും മുളകും. പരമ്പര അവസാനിച്ചു എന്നുള്ള വാർത്ത വളരെ നിരാശയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പരമ്പര നിർത്തി വെച്ചു എന്ന് മാത്രമാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇനി പരമ്പര ഉണ്ടാവില്ല എന്നാണ് വിവരം.

പരമ്പര അവസാനിച്ചിട്ടും സീരിയലിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് സ്വന്തക്കാരെ പോലെയാണ്. പാറുക്കുട്ടിയും മലയാളി പ്രേക്ഷകരുടെ നെഞ്ചിൽ ഇടം പിടിച്ചിട്ട് നാളുകളായി. ഉപ്പും മുളകും എന്ന ടി.വി. പരമ്പരയിലെ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞായാണ് പാറു വേഷമിട്ടത്. പാറുക്കുട്ടി അടക്കമുള്ള താരങ്ങളെ മിസ് ചെയ്യുന്നുവെന്ന് ആരാധകർ പലവട്ടം പറഞ്ഞു കഴിഞ്ഞു. ഇപ്പോൾ ചില ഉദ്ഘാടനങ്ങൾക്ക് പോയി തിളങ്ങുകയാണ് പാറുക്കുട്ടി.

ഇപ്പോഴിതാ പാറുക്കുട്ടിയുടെ പുതിയൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ വിഷു സ്പെഷ്യൽ വിഡിയോയിൽ അനിയനും ചേച്ചിക്കും ഒപ്പം രാധയുടെ വേഷത്തിലാണ് പാറുക്കുട്ടി എത്തുന്നത്. കള്ളക്കണ്ണനായി ഒരുങ്ങി ഇരിക്കുന്ന അനിയനു വെണ്ണക്കലം കൊണ്ടു കൊടുക്കുന്ന പാറുകുട്ടിയാണ് ഈ വീഡിയോയിലെ താരം. വിഷുക്കണിയുടെ മുന്നിലാണ് ഇവരുടെ ഈ കളി.

ലോക്ക്ഡൗൺ കാലത്തെ പാറുകുട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകരിലെത്തിക്കാനായി അമ്മയാണ് പാറുകുട്ടിക്കായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. അച്ഛന്റെ പിറന്നാളിന് കേക്ക് ഉണ്ടാക്കുന്നതും ഷൂട്ടിംഗ് വിശേഷങ്ങളും ഒക്കെ ചാനലിലൂടെ പുറത്തുവിട്ടിരുന്നു