മാലികില്‍ ഫഹദിക്ക എന്നെ തിരിച്ചറിഞ്ഞത് ഈ കാരണത്താല്‍; പ്രേക്ഷകര്‍ക്ക് ട്വിസ്റ്റ് സമ്മാനിച്ച പാര്‍വതി പറയുന്നു

മാലിക് എന്ന സിനിമ മലയാളിയുടെ നെഞ്ചിലേക്കാണ് ആഴ്ന്നിറങ്ങിയത്. സിനിമ ഇറങ്ങിയത് മുതല്‍ ബീമാപ്പള്ളി വെടിവെപ്പ് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ‘മാലിക്’ എന്ന സിനിമ അതിന്റെ ഏറ്റവും ഒടുവില്‍ പ്രേക്ഷകര്‍ക്ക് രസിക്കത്തക്ക വിധം ഒരു ട്വിസ്റ്റ് കൂടി നല്‍കിയാണ് പറഞ്ഞവസാനിപ്പിക്കുന്നത്. ചിത്രത്തില്‍ ഡോക്ടര്‍ വേഷം ചെയ്ത പാര്‍വതി തനിക്ക് ആദ്യമായി ലഭിച്ച സിനിമയുടെ ത്രില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു സ്വപ്നം പോലെ പങ്കുവയ്ക്കുകയാണ്.പാര്‍വതി കൃഷ്ണ എന്ന പുതുമുഖ നടിയുടെ അഭിനയത്തിന്റെ സ്‌പേസിലേക്കാണ് പ്രേക്ഷകര്‍ കയ്യടിച്ചു കണ്ട ട്വിസ്റ്റ് ഇറങ്ങി ചെല്ലുന്നത്. ചിത്രത്തില്‍ ഡോക്ടര്‍ വേഷം ചെയ്ത പാര്‍വതി തനിക്ക് ആദ്യമായി ലഭിച്ച സിനിമയുടെ ത്രില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു സ്വപ്നം പോലെ പങ്കുവയ്ക്കുകയാണ്.

‘മാലിക്കില്‍ ഞാനുണ്ടെന്ന് അധികമാരോടും പറഞ്ഞിരുന്നില്ല. സര്‍പ്രൈസാക്കാമെന്നു കരുതി. സിനിമ വന്നപ്പോള്‍ കിളി പോയത് എന്റെയാണ്. ഒരുപാട് പേര്‍ മെസേജ് അയക്കുന്നു. അഭിനന്ദനം അറിയിക്കുന്നു. വല്ലാത്തൊരു ട്വിസ്റ്റ് ആയി പോയല്ലോ എന്നാണ് മിക്കവരുടെയും കമന്റ്. ഫഹദിക്കയുമൊത്തുള്ള ആ നിര്‍ണായക സീന്‍ തന്നെയായിരുന്നു എന്റെ ആദ്യ സീനും. മുന്‍പ് ഫഹദിക്കയെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ചറപറാ ചളി ചോദ്യങ്ങളെറിഞ്ഞു ഫുള്‍ കോമഡിയായിരുന്നു അന്ന്. അതുകൊണ്ടാണോ എന്നറിയില്ല കണ്ടപ്പോള്‍ തന്നെ ഫഹദിക്ക തിരിച്ചറിഞ്ഞു.

സിനിമയുടെ ചിത്രീകരണത്തിന് ചെല്ലും മുന്‍പേ തന്നെ മഹേഷേട്ടന്‍ നിര്‍ദ്ദേശിച്ച ചില ഇറാനിയന്‍ സിനിമകള്‍ കണ്ടു. മാലിക്കിന്റെ സ്‌ക്രിപ്റ്റ് പലതവണ വായിച്ചു. കഥാപാത്രത്തിന് വേണ്ടി ഇത്രയുമായിരുന്നു തയ്യാറെടുപ്പുകള്‍. സനല്‍ അമന്‍ തകര്‍ത്തഭിനയിച്ച ഫ്രെഡി എന്ന കഥാപാത്രത്തിന് ഷര്‍ട്ട് കൊടുത്തിട്ട് തിരിഞ്ഞു വരുന്ന ഷോട്ട് 28 ടേക്ക് കഴിഞ്ഞാണ് ഒക്കെ ആയത്