26 കിലോ കുറച്ചു, ഇപ്പോ കൂളാണ്, പുത്തൻ ചിത്രങ്ങളുമായി പാർവതി കൃഷ്ണ

അഭിനേത്രിയായും മോഡലായും അവതാരകയായുമായും ശ്രദ്ധേയമായ താരമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളഇലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം ഈശ്വരൻ സാക്ഷി’ തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകർക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. നിറവയറിലുള്ള നൃത്തമെല്ലാം വൈറലായിരുന്നു.

ഇപ്പോളിതാ പാർവതി കൃഷ്ണയുടെ പുത്തൻ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രസവ ശേഷമുള്ള ഭാരം കുറച്ച് കൂടുതൽ സുന്ദരിയായിരിക്കുകയാണ് താരം. സുഹൃത്തുക്കളും ആരാധകരുമെല്ലാം പാർവതിയുടെ പ്രയത്‌നത്തിന് കൈയ്യടിയുമായെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയായാണ് താരം പഴയ ചിത്രവും പുതിയതും പങ്കുവെച്ചത്.

26 കിലോ കുറച്ചു. ഇപ്പോ കൂളാണ്. ഇത് സാധ്യമാക്കിത്തന്നവർക്ക് നന്ദിയെന്നുമായിരുന്നു പാർവതി കുറച്ചത്. തടിയുള്ള സമയത്തെയും ഇപ്പോഴത്തെയും ചിത്രങ്ങളും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. സാധിക, അഭിരാമി സുരേഷ്, ആതിര മാധവ്, റെബേക്ക സന്തോഷ്, സിന്ധു കൃഷ്ണ തുടങ്ങി നിരവധി പേരായിരുന്നു കമന്റുകളുമായെത്തിയത്. എങ്ങനെയാണേലും നീ സുന്ദരിയാണെന്നായിരുന്നു വിക്രമൻ വിജിതയുടെ കമന്റ്. പ്യൂവർ ഹാർഡ് വർക്കെന്നായിരുന്നു റെബേക്കയുടെ കമന്റ്.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു.ഇൻസ്റ്റയിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകനായ ബാലഗോപാലുമായിട്ടായിരുന്നു പാർവതിയുടെ വിവാഹം.