ഈ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് ഇനിയെങ്കിലും പറയരുത്, പാര്‍വതി തിരുവോത്ത്

രാജ്യത്ത് കോവിഡ് അതി ശക്തമായി വ്യാപിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ബംഗാളിലെ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. ബംഗാളില്‍ നടന്ന അമിത് ഷായുടെ പൊതുയോഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍വതി തിരുവോത്ത് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.

ഈ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് ഇനിയെങ്കിലും പറയരുത് എന്നാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പാര്‍വതി കുറിച്ച്ു. നേരത്തെ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേള നടത്തിപ്പിനെതിരെയും പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു.

തബ്‌ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കൊവിഡ് രണ്ടാം തരംഗ സമയത്ത് കുംഭമേള സംഘടിപ്പിച്ചപ്പോള്‍ മൗനം പാലിക്കുകയാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്നെയായിരുന്നു ഈ പ്രതികരണവവും പാര്‍വ്വതി തിരുവോത്ത് നടത്തിയത്. ‘കുംഭ മേളയെയും തബ്‌ലീഗ് ജമാഅത്തിനെ കുറിച്ചും പറയുന്ന കമന്ററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം’, പാര്‍വ്വതി ഇന്‍സ്റ്റഗ്രാമിലെഴുതി.