20 വർഷത്തെ കാത്തിരിപ്പിനിടെ ഗർഭിണിയായി, ഡോക്ടറുടെ നിർദ്ദേശപ്രകാരം അത് അബോർട്ട് ചെയ്യേണ്ടി വന്നു- പാഷാണം ഷാജി

പാഷാണം ഷാജി എന്ന മിമിക്രി കഥാപാത്രത്തിലൂടെയാണ് സാജു നവോദയ എന്ന കലാകാരൻ ശ്രദ്ധിക്കപ്പെട്ടത്. പാഷാണം ഷാജിയുടെ യഥാർത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലർക്കുമറിയില്ല. ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോൾ ഇഷ്ടം. മിമിക്രി ഷോയിലൂടെ വന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ പാഷാണം ഷാജി ഇതിനോടകം സൂപ്പർതാരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോളിതാ സീ കേരളത്തിലെ പുതിയ റിയാലിറ്റി ഷോയിലൂടെ ഒരുമിച്ചെത്തുകയാണ് ഷാജിയും ഭാര്യയും, വർഷങ്ങളായുള്ള ചികിത്സയ്‌ക്കൊടുവിൽ ഗർഭിണിയായെങ്കിലും അത് അബോർട്ട് ചെയ്യേണ്ടി വന്നിരുന്നു. നെഗറ്റീവാണ് റിസൽട്ട് എന്ന് പറയേണ്ടി വരുന്ന നിമിഷം കുറച്ച് വിഷമകരമാണെന്ന് പറയുകയാണ് ഇരുവരും.

ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കണം എന്നതിലുപരി വേറൊരു കാര്യം ഞങ്ങളുടെ മനസിലുണ്ടായിരുന്നു. 21 വർഷമായിട്ട് കുട്ടികളില്ല. അതിന്റെ ട്രീറ്റ്‌മെന്റിലൊക്കെയായിരുന്നു. കഴിഞ്ഞതിന്റെ മുന്നത്തെ മാസം പ്രഗ്നന്റായിരുന്നു. ഡോക്ടർ പറഞ്ഞതിനാൽ ഞങ്ങൾക്കത് അബോർട്ട് ചെയ്യേണ്ടി വന്നിരുന്നു. ഈ മാസം രണ്ടാം തീയതിയായിരുന്നു ആശുപത്രിയിലേക്ക് പോവേണ്ടത്. അതിൽ നിന്നൊക്കെ റിലാക്‌സാവുന്നതിനായി മൂന്നുമാസം ഈ പരിപാടിയിലേക്ക് കൊണ്ടുവന്നതാണ്. ഡോക്ടറോട് ചോദിച്ചിട്ടാണ് ഇവളെ കൂട്ടിയത്.

കുഞ്ഞിന് എന്തെങ്കിലും അംഗവൈകല്യങ്ങളുണ്ടാവും, നമുക്ക് അബോർട്ട് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അടുത്ത സ്‌കാനിംഗിൽ അങ്ങനെയാണെങ്കിലും എനിക്ക് കുഴപ്പമില്ല, ഞാൻ നോക്കിക്കോളാമെന്ന് പ്രാർത്ഥിച്ചിരുന്നുവെന്നായിരുന്നു രശ്മി പറഞ്ഞത്. എന്നെ സംബന്ധിച്ച് എനിക്ക് ഞാനാഗ്രഹിച്ചതിലും കൂടുതൽ ദൈവം തന്നിട്ടുണ്ട്. ഒരു കാര്യം പറഞ്ഞ് ഇങ്ങനെ ബുദ്ധിമുട്ടിക്കാൻ പാടില്ല, ഭഗവാൻ എപ്പോഴാണ് തീരുമാനിക്കുന്നത് ആ സമയത്ത് അത് നടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 20 വർഷത്തിനിടെ ഒരു തവണയാണ് ഇവൾ പ്രഗ്നന്റായത്. ഇവൾ ബെഡ് റെസ്റ്റിലായിരിക്കും റിസൽട്ട് പോയി വാങ്ങുന്നത് ഞാനാണ്. നെഗറ്റീവാണ് എന്ന് പറയുന്ന ഒരു നിമിഷമുണ്ട്. ആ പറയാനുള്ളൊരു ദിവസം ഭയങ്കര വിഷമമുള്ളതാണ്.

ഇപ്പോഴും ഡാൻസ് കളിച്ച് പോവുകയാണോ, ഇതൊക്കെ മതിയോ എന്ന് ചിലരൊക്കെ ചോദിക്കാറുണ്ട്. ഞങ്ങൾ മണ്ണാറശാലയിൽ ഉരുളി കമിഴ്ത്താൻ പോയപ്പോൾ ഞങ്ങൾക്ക് മുന്നിൽ 55 വയസ്സുള്ളൊരു ചേട്ടനും ചേച്ചിയുമുണ്ടായിരുന്നു. ആ ചേച്ചി കരയുകയായിരുന്നു. അവർക്ക് കുഞ്ഞുങ്ങളുണ്ടാവണേയെന്നായിരുന്നു അന്ന് ഞങ്ങൾ രണ്ടാളും പ്രാർത്ഥിച്ചത്