പ്രേതങ്ങളോട് പലകാര്യങ്ങളും സംസാരിക്കുന്ന 31കാരി അമ്പരപ്പിച്ച് യുവതി

വാഷിംഗ്ടണ്‍. പ്രേതങ്ങള്‍ ശരിക്കും ഉണ്ടോ? മനുഷ്യൻ കാലാ കാലമായി ചോദിക്കുന്ന ചോദ്യമാണിത്. എന്നാല്‍ ഇതുവരെ അതിനുള്ള തെളിവ് കിട്ടിയിട്ടില്ല. എന്നാല്‍ ഇതാ ഒരു യുവതി പ്രേതങ്ങളോട് സംസാരിക്കുന്നു. അമേരിക്കയിലാണ് സംഭവം. കേൾക്കുന്നവരും അറിയുന്നവരും ഞെട്ടുകയാണ്. തനിക്ക് പ്രേതങ്ങളെ യാതൊരു ഭയവുമില്ലെന്ന് യുവതി പറയുന്നു. പകരം അവരോട് താന്‍ പല കാര്യങ്ങളും സംസാരിക്കും. അവര്‍ ഭയപ്പെടുത്തുന്ന വരല്ലെന്നും യുവതി പറയുന്നു. സാധാരണ നമ്മള്‍ സിനിമകളിലെല്ലാം കണ്ടിരിക്കുന്നത്, ആളുകളെ കൊന്ന് ചോര കുടിക്കുന്ന പ്രേതങ്ങളെയാണ്. അതൊന്നുമല്ല യഥാര്‍ഥത്തില്ലെന്നാണ് യുവതി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

ഞാൻ പ്രേതങ്ങള്‍ക്കൊരു വഴികാട്ടിയാണെന്നാണ് യുവതിയുടെ അവകാശ വാദം. റെബേക്ക എന്ന യുവതിയാണ് പുതിയ അവകാശവാദം ഉന്നയിക്കുന്നത്. എല്ലാ പ്രേതങ്ങളും കാണാന്‍ വേതാളങ്ങളെ പോലെയല്ലെന്ന് റെബേക്ക പറയുന്നു. യുഎസ്സിലെ വില്‍മിംഗ്ടണിലാണ് 31കാരിയുടെ താമസം. ഇവര്‍ പ്രേതങ്ങളുമായി സംസാരിക്കാറുണ്ടെന്ന് അവകാശപ്പെടുന്നു. താന്‍ അവരെ അയല്‍ക്കാരായിട്ടാണ് കാണുന്നതെന്ന് യുവതി പറയുന്നു. അതേസമയം യുഎസ്സില്‍ പ്രേതബാധയുള്ള ടൗണായിട്ടാണ് വില്‍മിംഗ്ടണ്‍ അറിയപ്പെടുന്നത്. പലരും ഭയത്തിലാണ് ഇവിടെ താമസിക്കുന്നതെന്നും റെബേക്ക പറയുന്നു.

മരിച്ചുപോയവരില്‍ നിന്ന് റെബേക്കയ്ക്ക് നിത്യേന പല അനുഭവങ്ങളുമു ണ്ടായിട്ടുണ്ടെന്ന് യുവതി പറയുന്നത്. ചെറുപ്പം മുതല്‍ പ്രേതങ്ങളുമായി തനിക്ക് അടുത്ത ബന്ധമുള്ളതായി തോന്നിയിരുന്നു. എന്നാല്‍ ഇതാരോടും പറയാതെ ഞാന്‍ മൂടിവെക്കുകയായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ തനിക്ക് വല്ല പ്രശ്‌നവും ഉണ്ടെന്ന് കരുതുമായിരുന്നു. എന്നാല്‍ ആ കാലം കഴിഞ്ഞു. ഇന്ന് പ്രേതങ്ങളോട് സംസാരിക്കാന്‍ കഴിയുമെന്ന തന്റെ കഴിവുകളെ മൂടിവെക്കാന്‍ ഒരുക്കമല്ലെന്നും റെബേക്ക പറഞ്ഞു. പ്രേതങ്ങളുമായുള്ള സംസാരത്തില്‍ പരസ്പര വിശ്വാസമാണ് ഏറ്റവും വലുതെന്ന് യുവതി പറയുന്നുണ്ട്.

പ്രേതങ്ങളെ കാണുക എന്നത് സാധാരണ ഒരു ദിവസം പോലെയാണ് ഇപ്പോള്‍ ജീവിതത്തില്‍. ചിലപ്പോള്‍ വീടിന് മുന്നില്‍ നാരങ്ങവെള്ളവും കുടിച്ചിരിക്കു മ്പോഴായിരിക്കും പ്രേതം കടന്നുപോവുക. ചിലപ്പോള്‍ അതിനോട് ഞാന്‍ സംസാരിക്കും. അത് ഒരു അയല്‍ക്കാരോടുള്ള സമീപനം പോലെയാണ്. വില്‍മിങ്ടണില്‍ പ്രേതങ്ങളുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് യുവതി അവകാശപ്പെടുന്നു. ഞാന്‍ അവരോട് എല്ലാ ദിവസവും സംസാരിക്കാറുണ്ട്. ഞാന്‍ ജീവിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ പ്രേതങ്ങള്‍ ഉള്ള നഗരമാണിതെന്നും റെബേക്ക അവകാശപ്പെട്ടു.

നദിക്കരയിലേക്ക് ഒരു പ്രേതം സ്ഥിരം നടന്നുവരാറുണ്ട്. അയാള്‍ ജീവിച്ചിരുന്നപ്പോള്‍ ഇവിടെ എന്തൊക്കെ ചെയ്തിരുന്നു. അതെല്ലാം വീണ്ടും ചെയ്യാനാണ് വരുന്നത്. മരിച്ചതിന് ശേഷവും ആ ശീലം ആ പ്രേതം തുടരുകയാണ്. മരിച്ചതിന് ശേഷമുള്ള ജീവിതത്തില്‍ സംതൃപ്തിയുണ്ടെന്നാണ് ഇയാള്‍ പറഞ്ഞത്. ചിലര്‍ക്ക് ഒരു കാര്യം എത്ര കാലം കഴിഞ്ഞാലും മാറ്റാൻ കഴിയില്ല. മരിച്ചാലും അദ്ദേഹം ആ ശീലം തുടരുന്നത് അതുകൊണ്ടാണ്. എന്നാല്‍ എല്ലാവരും പ്രേതങ്ങളെ ആ തരത്തില്‍ അല്ല കാണുന്നതെന്നും റെബേക്ക പറഞ്ഞു. ചിലര്‍ക്ക് ശാരീരികമായി പ്രേതങ്ങളുടെ സാന്നിധ്യം അനുഭവിച്ചറിയാന്‍ സാധിക്കുമെന്ന് യുവതി പറയുന്നുണ്ട്.

ചില സമയത്ത് ഒരു നിഴലായി ഇവ പ്രത്യക്ഷപ്പെടാം. മറ്റ് ചിലപ്പോള്‍ ഇരിക്കുന്ന സ്ഥലത്തെ താപനിലയില്‍ മാറ്റം വരും. അപ്പോള്‍ നമ്മള്‍ വീട്ടില്‍ ഒറ്റയ്ക്കില്ലെന്ന് മനസ്സിലാക്കാം. ഇതെല്ലാം ഒരു പ്രേതം ഇപ്പോള്‍ അനുഭവിക്കുന്ന മാനസിക നില പോലെയാണ്. നിങ്ങളുടെ നിത്യേനയുള്ള ജീവിതം പോലെ തന്നെയാണിത്. അതേസമയം എല്ലാ പ്രേതങ്ങളും ഒരുപോലെയല്ല. എല്ലാവരും പെട്ടെന്ന് മനസ്സ് തുറക്കുന്നവരല്ല. ദുര്‍മരണപ്പെട്ടവര്‍ അവരുടെ വേദനിപ്പിക്കുന്ന ഓര്‍മ എങ്ങനെയാണ് ഒരു അപരിചിതനോട് പങ്കുവെക്കുക. ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ മാസങ്ങളെടുക്കുമെന്നും റെബേക്ക പറയുന്നു.