പിസി ജോർജിനു ഇനി ചിഹ്നം താമര, ജനപക്ഷം പിളർന്നു, ഒരു ഭാഗം കെബി ഗണേഷ്കുമാറിനൊപ്പം

പി.സി ജോർജ് ബിജെപിയിൽ ചേരുകയാണ്‌. ജനവരി 2നു നരേന്ദ്ര മോദി വരുമ്പോൾ ബിജെപിയിൽ ചേരുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായോക്കും. ഇതോടെ കേരളത്തിൽ ബിജെപിക്ക് ആദ്യമായി യു ഡി എഫ് , ഇടത് രാഷ്ട്രീയത്തിൽ സഹകരിച്ച ഒരു ഘടനകക്ഷിയേ കിട്ടുകയാണ്‌. ബിജെപിയിൽ പി സി ജോർജ് വരുമ്പോൾ ഇനി പഴയ ജനപക്ഷം പാർട്ടി ഉണ്ടാവില്ല. ജനപക്ഷം പാർട്ടി ഒന്നാകെ ബിജെപിയിൽ ലയിക്കും എന്നും താമരയാണ്‌ ഇനി ചിന്നം എന്നുമാണ്‌ പി സി ജോർജ് പറയുന്നത്.

എന്നാൽ ഇപ്പോൾ ഈ തീരുമാനത്തിനെതിരെ തിരുവന്തപുരം ജില്ലാ കമിറ്റി രംഗത്ത് വന്നു. ബിജെപിയിൽ ലയിക്കില്ല എന്നും തിരുവനന്തപുരം ജില്ലാ ഘടകം കേരള കോൺഗ്രസ് ബിയിലേക്ക് പോവുകയാണ്‌ എന്നും വ്യക്തമാക്കി. കെ ബി ഗണേഷ് കുമാറാണ്‌ ഇനി ഞങ്ങളുടെ നേതാവ് എന്നും പി സി ജോർജ് അല്ലെന്നും ഇവർ പറയുന്നു.

പി സി ജോർജ് ബിജെപിയിൽ എത്തുമ്പോൾ കേരളത്തിൽ മെത്രാന്മാരിൽ നല്ല സ്വാധീനമുള്ള ഒരാളാണ്‌ താമര പാർട്ടിക്ക് കിട്ടുക. എന്നാൽ ഈ നീക്കത്തിൽ പി സി ജോർജിനു പൂഞ്ഞാറിനെ വീണ്ടെടുക്കാൻ ആകുമോ എന്ന് വ്യക്തമല്ല. കാരണം പി സിയുടെ അടിവേരുകൾ എല്ലാം പൂഞ്ഞാറിൽ നിന്നും മായുന്ന കാഴ്ച്ചയാണ്‌ കഴിഞ്ഞ കാലങ്ങളിൽ കണ്ടത്.

ജനപക്ഷം ജില്ലാ കമ്മിറ്റി പൂർണമായും ​ഗണേഷ്കുമാറിനൊപ്പം പോകുകയാണെന്ന് പാലപ്പൂര് സുരേഷ്. മറ്റ് ജില്ലകളുടെ കാര്യം അറിയില്ലെന്നും. അതേസമയം ബിജെപിയുടെ ഘടകകക്ഷിയായിട്ടാണ് നിന്നതെങ്കിൽ മാറില്ലായിരുന്നുവെന്നും സുരേഷ് വ്യക്തമാക്കുന്നു.