പീച്ചി ഒരപ്പന്‍കെട്ട് വെള്ളച്ചാട്ടത്തില്‍ യുവാവ് കയത്തില്‍പ്പെട്ട് മരിച്ചു

തൃശൂര്‍. പീച്ചി ഒരപ്പന്‍കെട്ട് വെള്ളച്ചാത്തിലെ കയത്തില്‍ യുവാവ് മുങ്ങിമരിച്ചു. കൊല്ലങ്കോട് സ്വദേശിയായ കെആര്‍ രോഹിതാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ആറു പേരടങ്ങുന്ന സംഘം ഒരപ്പന്‍കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയത്. രോഹിതിനൊപ്പം കാല്‍ വഴുതി കയത്തില്‍ വീണ അമല്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. കയത്തില്‍ വീണ ഇരുവരെയും സുഹൃത്തുക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ അമലിനെ മാത്രമാണ് ഇവര്‍ക്ക് രക്ഷിക്കുവാന്‍ സാധിച്ചത്. രോഹിത്തിനെ കരയിലേക്ക് കയറ്റുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകരാണ് രോഹിത്തിനെ കരയിലെത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല.അങ്കമാലി ഫിസാറ്റിലെ വിദ്യാര്‍ഥികളായ അഞ്ച് പേരും തൃശൂര്‍ പൂരം കാണുവാന്‍ ജൂബലി മിഷന്‍ സമീപത്തെ അമലിന്റെ വീട്ടില്‍ എത്തിയതാണ്.