അനിയത്തിയുടെ കുഞ്ഞുവാവ ഉടനെത്തും, റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങൾ പങ്കിട്ട് പേളി

പേളി മാണിയുടെ കുടുംബത്തിലേക്ക് വൈകാതെ മറ്റൊരു കുഞ്ഞതിഥി കൂടി എത്തും. പേളിയുടെ സഹോദരി റേച്ചൽ മാണിയാണ് ആദ്യകണ്മണിയെ വരവേൽക്കാൻ തയ്യാറെടുക്കുന്നത്. റേച്ചലിന്റെ ബേബി ഷവർ ആഘോഷം ആഘോഷമാക്കിയിരിക്കുകയാണ് പേളിയും ശ്രീനിഷും.

ഈ ചിത്രം വീണ്ടും പകർത്താൻ വേണ്ടി ഇത്രയും കാലം ആഗ്രഹിച്ചിരിക്കുകയായിരുന്നു. വാവാച്ചി.. നീ ഏറ്റവും സുന്ദരിയായ അമ്മയാണ്. ഞാൻ നിന്നെ സ്‌നേഹിക്കുന്നു. കുഞ്ഞതിഥിയുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണ്..’ എന്നുമാണ് പേളി പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തത്.ഇതിലും നല്ലതൊന്നും എനിക്ക് ആരോടും ചോദിക്കാൻ സാധിക്കില്ല. അത് കേക്കിന് മുകളിലിരിക്കുന്ന ചെറിയാണെങ്കിലും. എന്റെ ബേബി ഷവർ ആഘോഷം ഗർഭകാലത്തെ ഈ മാസങ്ങളിൽ അത്രമേൽ ആനന്ദകരമാക്കിയിരിക്കുകയാണ്. പേളി മാണി.. എന്റെ ഈ ദിവസം വളരെ മികച്ചതാക്കിയതിൽ നിങ്ങൾക്കാണ് വലിയ പങ്ക്. ഇതിലും നല്ലൊരു സഹോദരിയെ എനിക്ക് ആവശ്യപ്പെടാൻ സാധിക്കില്ല. വളരെ കൂളായി, പ്രസന്നമായ തീം എല്ലാവരെയും വളരെ സന്തോഷത്തിലാക്കി. കുട്ടിക്കാലത്ത് ഞങ്ങൾ വഴക്ക് കൂടിയ സമയമുണ്ടായിരുന്നു. എങ്കിലും ഇതിൽ കൂടുതലൊന്നും എനിക്ക് നിങ്ങളോട് പറയാൻ സാധിക്കില്ല. നിങ്ങളെ പോലൊരു സഹോദരി ഉണ്ടെന്നുള്ളത് എന്റെ ഏറ്റവും വലിയ ശക്തിയാണ്’ എന്നാണ് റേച്ചൽ കുറിച്ചത്