ഗര്‍ഭിണിയായ പേളിക്ക് ഒരു മോഹം പൊതിച്ചോറ് കഴിക്കണം

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതിയെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് താരം. ബിഗ്‌ബോസ് റിയാലിറ്റി ഷോ മലയാളം ഒന്നാം സീസണിലെ മത്സരാര്‍ത്ഥി ആയിരുന്നു താരം. ഇതേ ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടയില്‍ പേളി പ്രണയത്തിലാവുകയായിരുന്നു. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു. ഇരുവരും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്.

പേളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. തന്റെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളെല്ലാം താരം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ മറ്റൊരു വിശേഷമാണ് പേളി പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭിണി ആകുമ്പോള്‍ പല ആഗ്രഹങ്ങളും തോന്നാറുണ്ട്, അതുപോലെ പേളിക്കും ഉണ്ടായിരുന്നു ഒരു ആഗ്രഹം. മറ്റൊന്നുമല്ല, പൊതിച്ചോറ് കഴിക്കണം എന്നായിരുന്നു താരത്തിന്റെ ആഗ്രഹം. അതും അമ്മയുടെ പൊതിച്ചോറ്.

പിന്നീട് ഒന്നും നോക്കിയില്ല വെട്ടുകത്തിയുമായി പേളി തന്നെ പുറത്തിറങ്ങി. പോതിച്ചോറിനായി ആദ്യഘട്ടം വാഴയില മുറിക്കല്‍. തുടക്കത്തിലേ പേര്‍ളി മാണി പറയുന്നുണ്ട്, വഴയില അയല്‍പക്കത്തെ പറമ്പില്‍ നിന്നാണ് എന്ന്, ഒപ്പം ചോദിച്ചിട്ടാണ് എന്നും പറയുന്നുണ്ട്… യൂറോപ്പിന്റെ ഭൂപടം മാതിരിയുള്ള മുട്ട പൊരിച്ചതും ചേര്‍ത്താണ് പൊതിച്ചോറ് തയ്യാറാക്കിയിരിയ്ക്കുന്നത്.. പേര്‍ളിയുടെ പുതിയ ഫുഡ് വ്‌ളോഗിലാണ് പൊതിച്ചോറ് തയ്യാറാക്കുന്ന വിധം പങ്കുവെച്ചിരിക്കുന്നത്.