ഞാന്‍ കരയുമായിരുന്നു, പിന്നീടത് സങ്കടമായി മാറി, അതൊരു ശീലമായി മാറി, ഗര്‍ഭകാലത്തെ കുറിച്ച് പേളി

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. ബിഗ്‌ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയുമായിരുന്നു പേളി. പരിപാടിയിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തില്‍ ആവുകയായിരുന്നു. ഷോയില്‍ നിന്നും പുറത്തെത്തിയ ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു. ഇപ്പോള്‍ ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് നടി.

സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് പേളി. ഗര്‍ഭിണി ആണെന്ന കാര്യം ആരാധകരോട് പേളി പങ്കുവെച്ചതും സോഷ്യല്‍ മീഡിയകളിലൂടെയായിരുന്നു. വയറില്‍ തലോടുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പേളിയുടെ പ്രതികരണം. നിരവധി ഷോകളും ഷൂട്ടും ഒക്കെയായി നിറഞ്ഞ് നിന്നിരുന്ന താരം ഇപ്പോള്‍ കുടുംബത്തിന് ഒപ്പമാണ്. ഗര്‍ഭിണിയായ മാനസികാവസ്ഥയെ കുറിച്ച് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് പേളി.

തുടക്കത്തില്‍ ഞാന്‍ കരയുമായിരുന്നു. പിന്നീടത് സങ്കടമായി മാറി. അതൊരു ശീലമായി മാറുകയായിരുന്നു. എന്നാല്‍ അതില്‍ നിന്നും ശക്തയായി മാറുകയായിരുന്നു പിന്നീട്. നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിതം നയിക്കുക. ഈ ലോകത്ത് നിങ്ങള്‍ കാണാനാഗ്രഹിക്കുന്ന മാറ്റമാകുകയെന്നുമായിരുന്നു പേളി കുറിച്ചത്. പുതിയ ഒരു ചിത്രം കൂടി പങ്കുവെച്ചുകൊണ്ടാണ് പേളിയുടെ കുറിപ്പ്. പോസ്റ്റ് ഇതിനോട് അകം വൈറല്‍ ആയി മാറി കവിഞ്ഞു. നിരവധി പേര്‍ പോസ്റ്റിന് കമന്റും ലൈക്കുമൊക്കെയായി എത്തുന്നുണ്ട്.

എന്നാല്‍ ആദ്യ കമന്റ് ശ്രീനിഷിന്റേത് ആയിരുന്നു. ഇത് നിന്റെ ജീവിതമാണ്, മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് നോക്കേണ്ട കാര്യമില്ലെന്നായിരുന്നു ശ്രീനി കമന്റ് ചെയ്തത്. ശ്രീനി പറഞ്ഞത് ശരിയാണെന്ന് നിരവധി ആരാധകര്‍ കമന്റ് ചെയ്തു. ഇത് പോലൊരു ഭര്‍ത്താവിനെ കിട്ടിയതില്‍ പേളിക്ക് സന്തോഷിക്കാമെന്നും പലരും അഭിപ്രായപ്പെട്ടു.