മകള്‍ നിലയെ ചേര്‍ത്ത് പിടിച്ച് കിടക്കുന്ന പേളി, വൈറലായി ചിത്രം

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും. അടുത്തിടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ പേളിയുടെയും ശ്രീനിഷിന്റെയും ജീവിതം മകള്‍ നിലയ്ക്ക് ചുറ്റുമാണ്. ഗര്‍ഭകാലം മുതല്‍ മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും വിശേഷങ്ങളും പേളി സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മകള്‍ക്ക് ഒപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുരകയാണ് നടി.

‘ബ്ലിസ്’ എന്നാണ് ചിത്രത്തിന് പേളി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അമ്മയോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്ന കുഞ്ഞുനിലയേയും ചിത്രത്തില്‍ കാണാം.

അടുത്തിടെയാണ് പേളിയുടെയും ശ്രീനിഷിന്റെയും രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. ഷോയ്ക്ക് ഇടെ ഇരുവരും പ്രണയത്തിലായി. പിന്നീട് ഷോയില്‍ നിന്നും പുറത്തെത്തിയ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതര്‍ ആവുകയായിരുന്നു. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം.

ഇരുവര്‍ക്കും സോഷ്യല്‍ മീഡിയകളില്‍ ഏറെ ആരാധകരാണ് ഉള്ളത്. പേളിഷ് എന്നാണ് ദമ്പതികളെ ആരാധകര്‍ വിളിക്കുന്നത്. കുഞ്ഞ് നിലയ്ക്കും ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം ഇരുവരും ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മകളുടെ ബര്‍ത്ത് സ്റ്റോറിയും ഒരു വീഡിയോ ആയി പേളി പങ്കുവച്ചിരുന്നു.