അഞ്ചാം തവണയും ജനങ്ങൾ തന്നെ അനു​ഗ്രഹിച്ചു, എല്ലാവരോടും നന്ദി, 1,77,763 വോട്ടുകളുടെ ലീഡുമായി അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: അഞ്ചാം തവണയും ജനങ്ങൾ തന്നെ അനു​ഗ്രഹിച്ചു, എല്ലാവരോടും നന്ദിയെന്ന് ഹമീർപൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അനുരാ​ഗ് ഠാക്കൂർ. ലീഡ് നില ഉയരുന്നതിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1,77,763 വോട്ടുകൾക്കാണ് അനുരാ​ഗ് ഠാക്കൂർ ലീഡ് ചെയ്യുന്നത്. വൻ ആഘോഷങ്ങളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ബിജെപി പ്രവർത്തകർ വിജയം ആഘോഷിച്ചു.

ഹിമാചലിലെയും ഹമീർപൂരിലെയും ജനങ്ങളോട് എക്കാലവും എനിക്ക് കടപ്പാടുണ്ട്. അവർക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഇനി തയ്യാറാവുന്നത്. എൻഡിഎ സർക്കാർ 300-ലധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

4,01,972 വോട്ടുകൾ നേടി കോൺ​ഗ്രസ് സ്ഥാനാർത്ഥി സത്പാൽ റൈസാദ് രണ്ടാം സ്ഥാനത്താണ്. ഷിംല, കാൻഗ്ര, മാണ്ഡി സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളുടെ ലീഡ് തുടരുകയാണ്.