99 കോൺഗ്രസ് എം.പിമാരേ അയോഗ്യരാക്കാൻ ഹർജി, ഖതാഖാത് പണം കൈമാറ്റം

കോൺഗ്രസിന്റെ 99 എം.പിമാരേയും അയോഗ്യരാക്കാൻ ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്‌ ദില്ലിയിലെ അഭിഭാഷകൻ വിഭോർ ആനന്ദ്. ജനപ്രാതിനിധ്യ നിയമത്തിലെ (ആർപിഎ) സെക്ഷൻ 123 (1) പ്രകാരം കുറ്റം ചെയ്ത 99 പേരേയും അയോഗ്യരാക്കണം എന്നാണ്‌ രാഷ്ട്രപതിക്ക് നല്കിയ ഹർജിയിൽ ഇദ്ദേഹം പറയുന്നത്. രാഷ്ട്രപതിയുടെ അഭിപ്രായം അറിഞ്ഞ ശേഷം ഇതുമായി ബന്ധപ്പെട്ട് കോടതി നടപടിയിലേക്ക് കടക്കും എന്നും പറയുന്നു.

വിഷയം ഇതാണ്‌. കോൺഗ്രസ് ഗ്യാരൻ്റി കാർഡ് തിരഞ്ഞെടുപ്പിനിറക്കിയതാണ്‌ വിവാദമായത്. ഖതാഖാത് ക്യാഷ് ട്രാൻസ്ഫർ വാഗ്ദാനങ്ങൾ വോട്ടർമാർക്ക് കൈക്കൂലി കൊടുക്കാൻ ലക്ഷ്യമിട്ടുള്ള കടുത്ത അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഞങ്ങളേ വിജയിപ്പിച്ചാൽ സ്ത്രീകൾക്ക് മാസം 8500 രൂപ അഥവാ വർഷം 1 ലക്ഷം രൂപ നൽകാം എന്നതായിരുന്നു കോൺഗ്രസിന്റെ ഗ്യാരണ്ടി കാർഡ്. ഇത് തിരഞ്ഞെടുപ്പിൽ വലിയ രീതിയിൽ സ്ത്രീ വോട്ടർമാരേ സ്വാധീനിച്ചു എന്ന് 10 പേജുള്ള ഹർജിയിൽ ചൂണ്ടിക്കാട്ടി.അതായത് ഈ ഗ്യാരണ്ടി കാർഡ് ലക്ഷ്യം വയ്ക്കുന്നത് തങ്ങൾക്ക് വോട്ട് ചെയ്താൽ പണം തരാം എന്നാണ്‌ എന്നും ഹർജിയിൽ പറയുന്നു. എട്ടു കോടി കാർഡുകളിൽ അടിച്ചു ഇത്തരത്തിൽ എല്ലാ സംസ്ഥാനത്തും വിതരണം ചെയ്തു. മോദിയുടെ ഗ്യാരണ്ടിക്ക് ബദലായാണ്‌ വർഷം 1 ലക്ഷം രൂപ എന്ന കോൺഗ്രസിന്റെ ഗ്യരണ്ടി കാർഡ്.

എട്ട് കോടി വ്യാജ ഗ്യാരണ്ടി കാർഡുകൾ ആണ് 12 ഭാഷകളിലായി കോൺ​ഗ്രസ് അടിച്ചിറക്കിയത്. കോൺഗ്രസ് ഗ്യാരൻ്റി കാർഡ്‘ വഴി കൈക്കൂലി നൽകി വോട്ടർമാരെ പ്രേരിപ്പിച്ച കോൺഗ്രസ് നേതാക്കൾക്കും പാർട്ടി അംഗങ്ങൾക്കും എതിരെ സെക്ഷൻ 146, ആർപിഎ പ്രകാരം അന്വേഷണം ആരംഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണം എന്നാണ്‌ നിർദ്ദേശം. 99 കോൺഗ്രസ് എം.പിമാരേയും ഇതനുസരിച്ച് അയോഗ്യരാക്കി പ്രഖ്യാപിക്കണം എന്നും അഭിഭാഷകൻ വിഭോർ ആനന്ദ് തൻ്റെ 10 പേജുള്ള പ്രാതിനിധ്യത്തിൽ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സെക്ഷൻ 123(1) ലംഘനം ചൂണ്ടിക്കാട്ടി വോട്ട് ചെയ്താൽ പണം എന്ന രീതിയിൽ ആണ്‌ ഈ പ്രചാരണം. ഇത് ഉയർത്തിയാണ്‌ 99 കോൺഗ്രസ് എം പി മാരും ജയിച്ചത്. അതിനാൽ തന്നെ ഇവർ പ്രഥമ ദൃശ്ഷ്ട്യാ തന്നെ അയോഗ്യരാണ്‌.

അധികാരം കിട്ടിയാൽ എന്ന രീതിയിൽ അച്ചടിച്ചു വെച്ചിട്ട്, ഗ്രൗണ്ടിലെ കോൺ​ഗ്രസ് പ്രവർത്തകർ പാവം പിടിച്ച സ്ത്രീകളോട് വ്യാഖ്യാനിച്ചത് തങ്ങൾക്ക് വോട്ട് ചെയ്താൽ പണം തരാം എന്നാണ്. എല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരണം ഇങ്ങനെ തന്നെ നടന്നത് ഒരിക്കലുമൊരു സ്വാഭാവികതയാവാൻ വഴിയില്ല. ബോധപൂർവം ആരെങ്കിലും വോട്ട് ചെയ്താൽ പണം കിട്ടുമെന്ന് ധരിക്കുന്നെങ്കിൽ ആയിക്കോട്ടെ എന്നു കരുതി തന്നെ ഇത്തരത്തിൽ സംഘടന പ്ലാൻ ചെയ്തതാണ്. നിരവധി പേർ ഇത് വിശ്വസിച്ച് വോട്ട് ചെയ്യുകയും ചെയ്തു എന്നാണ് ഇപ്പോൾ രാജ്യമൊട്ടുക്ക് കോണ്ഗ്രസ് ഓഫീസുകൾ വളയുന്ന സ്ത്രീജനങ്ങളുടെ ബാഹുല്യം തെളിയിക്കുന്നത്. കാരണം, ഇവിടങ്ങളിൽ എല്ലാം ജൂണ് 5 മുതൽ പണം കിട്ടിയില്ലെങ്കിൽ കോണ്ഗ്രസ് പാർട്ടി ഓഫീസിൽ ചെന്ന് ചോദിച്ചാൽ മതി എന്നും പ്രചരിപ്പിച്ചിരുന്നുവത്രെ. ഇതും സ്വാഭാവികമായി നടക്കാവുന്ന ഒന്നല്ല, ബോധപൂർവം ആ സ്ത്രീകളെ പറ്റിച്ചതാണ് എന്നും ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഈ നെറികേട് കാണിച്ചു ജയിച്ച 99 കോൺഗ്രസ് എം.പി മാരെയും അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന നിയമ പോരാട്ടം ജയിച്ചാൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാവില്ല. തൊട്ട് അടുത്ത വന്ന സ്ഥനാർഥികളേ വിജയികളായി പ്രഖ്യാപിക്കും. രണ്ടാം സ്ഥാനത്ത് എത്തിയ സ്ഥനാർഥികളേ വിജയികളാക്കിയാൽ കേരളത്തിൽ എൽ ഡി എഫ് 13 സീറ്റുകൾ കൂടി നേടുകയും തിരുവനന്തപുരത്ത് ബിജെപി ജയിക്കുകയും ചെയ്യും. ഇതോടെ ബിജെപി ദേശീയ തലത്തിൽ കൂടുതൽ സീറ്റുകൾ നേടും എന്നും ചൂണ്ടിക്കാട്ടുന്നു

ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരനായ അഭിഭാഷകൻ വ്യക്തമാക്കുന്ന കാര്യങ്ങൾ ഇങ്ങിനെ. 2024 ജൂൺ 6-ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് സ്ത്രീകൾ കോൺഗ്രസ് പാർട്ടിയുടെ ഓഫീസുകൾക്ക് പുറത്ത് ഡിജിറ്റൽ ഒപ്പുകളുള്ള കോൺഗ്രസ് ഗ്യാരൻ്റി കാർഡുകൾ സമർപ്പിക്കാൻ അണിനിരന്നതായി ചൂണ്ടിക്കാട്ടി. കോൺഗ്രസ് ജയിച്ചാൽ വർഷം ഒരു ലക്ഷം പണം കിട്ടും എന്നും ഗ്യാരണ്ടി ഒപ്പിട്ട് നല്കി എന്നും രാജ്യ വ്യാപകമായി വോട്ടർമാരിൽ പ്രചാരണം ഉണ്ടായി.രാഹുൽ ഗാന്ധിയും ശ്രീ. മല്ലികാർജുൻ ഖാർഗെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റ് എന്നാവരും ഈ തട്ടിപ്പിന്റെ ഭാഗമായി.തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാർട്ടി ഇന്ത്യയിലുടനീളം ‘കോൺഗ്രസ് ഗ്യാരണ്ടി കാർഡ്’ വിതരണം ചെയ്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധിയും പാർട്ടിയുടെ എല്ലാ നേതാക്കളും തൻ്റെ റാലികളിൽ “കോൺഗ്രസ് കി ഗ്യാരണ്ടി” സംബന്ധിച്ച് നിരവധി പ്രസ്താവനകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.

“രസകരമെന്നു പറയട്ടെ, അണിനിരക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരാണ്, അതിനാൽ കോൺഗ്രസ് ഗ്യാരണ്ടി കാർഡ് വഴി ഒരു പ്രത്യേക സമുദായത്തിലെ വോട്ടർമാരെ പ്രേരിപ്പിക്കുന്നതിനുള്ള സാധ്യത സംശയാതീതമായി സ്ഥാപിക്കപ്പെട്ടു, എന്നും പരാതിക്കാരൻ ആനന്ദ് പറഞ്ഞു.