സിഎഎ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധം, തിരഞ്ഞെടുപ്പിന് മുന്‍പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമ വിരുദ്ധമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

കോട്ടയം. സിഎഎ നിയമ ഭേദഗതി നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിക്ക് പേടി തുടങ്ങി. അതുകൊണ്ടാണ് അടവുകള്‍ ഇറക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി.

ലീക് കൊടുത്ത കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമ വിരുദ്ധമാണ്. സിഎഎയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും. ജാതി മത അടിസ്ഥാനത്തില്‍ പൗരത്വം എന്നത് ലോകത്തില്‍ എവിടെയും അംഗീകരിക്കാത്തതാണെന്നും കുഞ്ഞാലിക്കുട്ടി.

അതേസമയം മതേതര ജനാധിപത്യത്തിന് ഏറ്റവും വലിയ ആഘാതമാണ് പൗരത്വ നിയമ ഭൈദഗതിയെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു.