എയർഷോയ്‌ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, പൈലറ്റ് മരിച്ചു

ലിസ്ബൺ : എയർഷോയ്‌ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം. പോർച്ചു​ഗൽ വ്യോമസേനയുടെ എയർഷോയ്‌ക്കിടെ ആയിരുന്നു സംഭവം. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 4:05 ന് ബെജയിലായിരുന്നു അപകടം. കുട്ടിയിടിയുടെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വൈറലാണ്.

ആറ് വിമാനങ്ങള്ർ ഉൾപ്പെടുന്ന ​ അഭ്യാസ പ്രകടനത്തിൽ ഒരു വിമാനം അപ്രതീക്ഷിതമായി പറന്നുയർന്ന് മറ്റൊന്നിൽ ഇടിക്കുകയായിരുന്നു. സ്പാനിഷ് പൗരനായ പൈലറ്റാണ് കൊല്ലപ്പെട്ടത്. പോർച്ചു​​ഗീസ് പൗരത്വമുള്ള പൈലറ്റിന് പരിക്കേറ്റതായും പ്രസ്താവനയിൽ പറയുന്നു. സംഭവത്തെ തുടർന്ന് എയർ ഷോ നിർത്തിവെച്ചു.

സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ യാക്കോവ്ലെവ് യാക്ക്-52 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോർച്ചുഗൽ പ്രതിരോധ മന്ത്രി നുനോ മെലോ പറഞ്ഞു.