ഭാര്യയുടെ കഴുത്തറുത്ത് മരിക്കും വരെ അവൾക്ക് പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്തു കേൾപ്പിച്ചു.

 

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ബാത്ത് ടബ്ബിൽ രക്തം വാർന്ന് കിടക്കവെ ഭാര്യയുടെ കൈ പിടിച്ച് അവൾക്ക് പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്ന സിചെൻ എന്ന ക്രൂരനായ കൊലയാളിയെ പറ്റിയുള്ള വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഭാര്യ ബാത്ത് ടബ്ബിൽ രക്തം വാർന്ന് മരണത്തോടു മല്ലടിക്കുമ്പോൾ അയാൾ ഭാര്യയുടെ കൈ പിടിച്ച് അവൾക്ക് പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നു.

ഫ്ലോറി‌ഡയിലാണ് സംഭവം നടന്നിരിക്കുന്നത്. 21കാരനായ സിചെൻ യാങാണ് ഭാര്യ നൂ ക്യുൻ ഫാമിനെ ഇങ്ങനെ കൊലപ്പെടുത്തിയിരിക്കുന്നത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് കൈയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരാൾ തന്റെ ഭാര്യയെ കൊന്നുവെന്നും, കുറ്റകൃത്യം നടന്ന സ്ഥലം വൃത്തിയാക്കാൻ ശ്രമിക്കുന്നതായും ഫോണിലൂടെ അജ്ഞാതൻ പൊലീസിനെ അറിയിക്കുകയാണ് ഉണ്ടായത്.

നൂ ക്യുൻ കുളിമുറിയിൽ കഴുത്ത് അറുത്ത നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന താണ് പൊലീസ് പോലീസ് എത്തുമ്പോൾ കാണുന്നത്. തറയിൽ ഒരു ജോഡി റബ്ബർ കയ്യുറകളും ഒരു കുപ്പി അണുനാശിനിയും പോലീസ് കണ്ടെടുത്തു. കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സിചെൻ കുറ്റം സമ്മതിക്കുകയുണ്ടായി.

സിചെനിന്റെ പാസ്‌പോർട്ട് ഭാര്യ കത്തിച്ചതോടെ അവർ തമ്മിൽ വഴക്കുണ്ടാവുകയും സിചെൻ ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയുടെ കഴുത്ത് താൻ അറുക്കുകയും, ബാത്ത് ടബ്ബിൽ മുക്കി കൊല്ലുകയുമായിരുന്നുവെന്നും അയാൾ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്.

അവൾ മരിക്കുന്നതുവരെയുള്ള പത്ത് മിനിറ്റ് സമയം അയാൾ അവളുടെ കൈപിടിച്ച് സമീപത്ത് ഇരുന്ന് അവളുടെ പ്രിയപ്പെട്ട ഗാനം വച്ചുകൊണ്ടിരുന്നു. ക്രൂരമായ കൊലപാതകം, തളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒരു അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സിചെന്റെ അപ്പാർട്ട്മെന്റിൽ എത്തുന്നത്.