നന്ദി മഞ്ജു എന്റെ കുട്ടികളോടൊപ്പം ഈ മംഗള മുഹൂർത്തം പങ്കിട്ടതിന്,മഞ്ജരി മാതൃകയായത് ഇവിടെ, ഗോപിനാഥ് മുതുകാട്

മഞ്ജരിയും ജെറിനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ലളിതമായ രീതിയിലായിരുന്നു വിവാഹം. മാജിക് പ്ലാനറ്റിലായിരുന്നു വിവാഹത്തിന്റെ ആഘോഷമെല്ലാം. കുട്ടികളുടെ കൂടെ പാട്ട് പാടിയും സദ്യ കഴിച്ചും സമ്മാനങ്ങൾ കൈമാറിയും വിവാഹം കേമമായി. ഒടുവിൽ മഞ്ജരിയ്ക്ക് ആശംസകൾ അറിയിച്ച് ഗോപിനാഥും രംഗത്ത് വന്നിരിക്കുകയാണ്. മാതൃകാപരമായ വിവാഹത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ

“മഞ്ജരി മംഗല്യം… ലളിതം, മാതൃകാപരം… പിന്നണി ഗായിക മഞ്ജരിയും ജെറിനും തമ്മിലുള്ള വിവാഹാഘോഷം ഇന്ന് ഡിഫറന്റ് ആർട് സെന്ററിലെ മക്കളോടൊപ്പമായിരുന്നു. താമരക്കുരുവിക്ക് തട്ടമിടുന്ന പാട്ടുപാടിയും നൃത്തം ചെയ്തും എന്റെ കുട്ടികൾ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഇത് തികച്ചും അഭിനന്ദനീയമാണ്.

ഒരു കല്യാണത്തിന് കൊണ്ട് പോയാലുള്ള നൂറായിരം നോട്ടങ്ങളെയും ചോദ്യങ്ങളെയും ഭയന്ന് ചടങ്ങുകളിൽ നിന്നെല്ലാം അകന്ന് നിൽക്കേണ്ടി വരുന്ന ഈ മക്കൾക്ക് എത്രമാത്രം ആശ്വാസകരമായെന്നോ ഈ ആഘോഷം.. നന്ദി മഞ്ജു എന്റെ കുട്ടികളോടൊപ്പം ഈ മംഗള മുഹൂർത്തം പങ്കിട്ടതിന്.. എന്ന് പറഞ്ഞാണ് ഗോപിനാഥ് മുതുക്കാട് മഞ്ജരിയ്ക്ക് ആശംസകളുമായി എത്തിയത്.