പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയ സംഭവം, കുറിപ്പ് കണ്ടെത്തി, സഹപാഠികള്‍ ഉടന്‍ പിടിയിലായേക്കും

കണ്ണൂര്‍: ചക്കരക്കല്ലില്‍ ജീവനൊടുക്കിയ പ്ലസ്ടു വിദ്യാര്‍ത്ഥിനികളുടെ ശവസംസ്‌കാരം നടത്തി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പണ്‍കുട്ടികള്‍ ജീവനൊടുക്കാനുള്ള കാരണം ഇതു വരെ വ്യക്തമായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

സഹപാഠികളെ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് ആണ് സുഹൃത്തുക്കളായ അഞ്ജലി, ആദിത്യ എന്നിവരെ അഞ്ജലിയുടെ വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.

പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ പഠിച്ച സ്‌കൂളിലെ പൊതു ദര്‍ശനത്തിന് ശേഷം ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരം നടത്തി.