സെന്‍ട്രല്‍ വിസ്ത പദ്ധതി; ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യമെന്ന് പ്രധാനമന്ത്രി

ദില്ലി: സെന്‍ട്രല്‍ വിസ്ത പദ്ധതിയെ ശക്തമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയില്‍ പുതിയ പ്രതിരോധ സേന ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പരിതാപകരമായ അവസ്ഥയിലാണ് ദില്ലിയില്‍ പ്രതിരോധ സേന ഉദ്യോഗസ്ഥര്‍ ജോലി ചെയ്തിരുന്നത്. ഇത് ആരും ചര്‍ച്ച പോലും ആക്കാതിരുന്നത് ആശ്ചര്യകരമെന്നും മോദി പറഞ്ഞു.