ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം മോദി തന്റെ വീട്ടിലേക്ക് ക്ഷണിച്ചു

ഇന്ത്യയുടെ ഹെഡ് കോച്ചായി രണ്ടര വർഷം നീണ്ടുനിന്ന കോച്ച് രാഹുൽ ദ്രാവിഡിന് ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാഹുൽ ദ്രാവിഡിൻ്റെ മാർഗനിർദേശത്തിന് കീഴിൽ, 11 വർഷത്തെ കാത്തിരിപ്പുകൾ വിജയത്തിലെത്തിച്ചെന്നും മോദി വ്യക്തമാക്കി.

രാഹുൽ ദ്രാവിഡിനു മോദി നല്കിയ മസേജ് ഇങ്ങിനെ

രാഹുൽ ദ്രാവിഡിൻ്റെ അവിശ്വസനീയമായ കോച്ചിംഗ് യാത്രയാണ് ഇന്ത്യൻ ക്രിക്കറ്റിൻ്റെ വിജയത്തെ രൂപപ്പെടുത്തിയത്. അദ്ദേഹത്തിൻ്റെ അചഞ്ചലമായ അർപ്പണബോധവും തന്ത്രപരമായ ഉൾക്കാഴ്ചകളും ശരിയായ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതും ടീമിനെ മാറ്റിമറിച്ചു. അദ്ദേഹത്തിൻ്റെ സംഭാവനകൾക്കും തലമുറകളെ പ്രചോദിപ്പിച്ചതിനും ഇന്ത്യ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്. അദ്ദേഹം ലോകകപ്പ് ഉയർത്തുന്നത് കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹത്തെ അഭിനന്ദിച്ചതിൽ സന്തോഷമുണ്ട്.

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്നലെയാണ് ട്വൻ്റി20യിൽ വിരമിക്കൽ പ്രഖ്യാപിച്ചത്. വിജയത്തിന് മിനിറ്റുകൾക്ക് ശേഷം കോലി വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, മത്സരത്തിന് ശേഷമുള്ള ഔദ്യോഗിക പത്രസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇക്കാര്യം പ്രഖ്യാപിച്ചു.

വിരാട് കോഹ്‌ലിക്ക് പി.എം മോദി നല്കിയ മസേജ് ഇങ്ങിനെ

നിങ്ങളോട് സംസാരിച്ചതിൽ സന്തോഷം. ഫൈനലിലെ ഇന്നിംഗ്‌സ് പോലെ, നിങ്ങൾ ഇന്ത്യൻ ബാറ്റിംഗിനെ മികച്ച രീതിയിൽ രാജ്യം കണ്ടു.കളിയുടെ എല്ലാ രൂപത്തിലും നിങ്ങൾ തിളങ്ങി. ടി20 ക്രിക്കറ്റ് നിങ്ങളെ നഷ്ടപ്പെടുത്തും, പക്ഷേ പുതിയ തലമുറയിലെ കളിക്കാരെ നിങ്ങൾ തുടർന്നും പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.