മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ്, പ്രധാനമന്ത്രിയുടെ വാക്കുകൾ ശ്രവിച്ച് ലോകം

ലോകശ്രദ്ധ നേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത്. നൂറാമത്തെ പതിപ്പ് കേൾക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ ആളുകൾ തടിച്ചുകൂടി. വിവിധ ദേശീയ നേതാക്കളാണ് മൻ കി ബാത്ത് ശ്രവിക്കാനായി വിവിധ ഇടങ്ങളിൽ ഒത്തുച്ചേർന്നത്. അമേരിക്കയിലെ പ്രവാസി സമൂഹത്തിനൊപ്പമാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പങ്കുച്ചേർന്നത്.

അതേസമയം മൻ കി ബാത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ അഭിസംബോധന ആരംഭിച്ചത്. സാധാരണക്കാരുമായി ഇടപെടാൻ മൻ കി ബാത്ത് സഹായിച്ചെന്നും ജനങ്ങളുടെ നന്മയുടെയും സന്തോഷത്തിന്റെയും ആഘോഷമാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്ന പ്രചാരണം ഹരിയാനയിൽ നിന്നുതന്നെയാണ് ഞാൻ ആരംഭിച്ചത്. ‘സെൽഫി വിത്ത് ഡോട്ടർ’ ക്യാമ്പയിൻ എന്നെ വളരെയധികം സ്വാധീനിച്ചു. പിന്നാലെ മൻ കി ബാത്തിന്റെ എപ്പിസോഡിൽ പരാമർശിച്ചിരുന്നു. ക്ഷണനേരം കൊണ്ടാണ് ‘സെൽഫി വിത്ത് ഡോട്ടർ’ ക്യാമ്പെയ്‌നിൻ ആഗോള തലത്തിൽ പോലും വിജയകരമായതെന്ന് അദ്ദേഹം പറഞ്ഞു.