വെറുപ്പും കള്ളവും പ്രചരിപ്പിക്കുന്ന സിനിമ പ്രദർശിപ്പിക്കരുത്- കാന്തപുരം

ദി കേരള സ്റ്റോറി സിനിമ അനുവദിക്കരുതെന്ന് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍. വെറുപ്പും കള്ളവും പ്രചരിപ്പിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കരുത്. കണ്ണൂരില്‍ എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം ഒരിക്കലും സമാധാനത്തിന് എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുന്ന സിനിമ കേരളത്തില്‍ പാടില്ലെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. നമ്മള്‍ ഇന്ത്യന്‍ ജനത എന്ന പ്രമേയത്തില്‍ എസ്എസ്എഫ് സംഘടിപ്പിച്ച ഗോള്‍ഡന്‍ ഫിഫ്റ്റി ആഘോഷങ്ങള്‍ക്ക് കണ്ണൂരില്‍ സമാപനം.