ഭീകരവാദികളുടെ കേന്ദ്രത്തിൽ പതിവ് സന്ദർശകരായിരുന്ന മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് തേടുന്നു.

 

ബിഹാർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ ശ്രമിച്ച തിന് അറസ്റ്റിലായ ഭീകരവാദികളുടെ കേന്ദ്രത്തിൽ പതിവ് സന്ദർശകരായിരുന്ന മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്താൻ ബിഹാർ പോലീസ് അന്വേഷണം തുടങ്ങി. ജൂലൈ 12ന് ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുമ്പോൾ പട്ന കേന്ദ്രീകരിച്ച് ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയ അതർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ എന്നിവരെ പതിവായി സന്ദർശിച്ചിരുന്ന യുവാക്കളെ കണ്ടെത്താനാണു പോലീസ് അന്വേഷണം തുടങ്ങിയത്.

കേരളത്തിൽ നിന്നുള്ള യുവാക്കൾക്ക് പുറമെ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളും അറസ്റ്റിലായവരുടെ ഓഫീസിലെ നിത്യ സന്ദർശരായിരുന്നു എന്നാണ് ബിഹാർ പോലീസിന്റെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ഇവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ പത്തു ശതമാനം മുസ്ലിങ്ങളെ പുതിയ ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കാൻ ക്ഷണിച്ചിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ലേഖനത്തിന്റെ വിശദാംശങ്ങൾ ബീഹാർ പോലീസ് പുറത്തു വിടുന്നത് അതർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ എന്നിവരുടെ അറസ്റ്റിനു പിറകെയാണ്.

വിഷന്‍ ഇന്ത്യ 2047 എന്ന പേരിലുള്ള എട്ടു പേജുള്ള രാജ്യ വിരുദ്ധ ലേഖനം ഇവർ രാജ്യത്തുടനീളം സഞ്ചരിച്ച് പോപ്പുലര്‍ ഫ്രണ്ട് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് വിതരണം ചെയ്തു വരുകയായിരുന്നു. ‘ഭീരുക്കളായ ഹിന്ദുക്കളെ’ പൂര്‍ണ്ണമായും ഇല്ലാതാക്കി രാജ്യത്ത് ആധിപത്യം സ്ഥാപിക്കാനും അവരെ കീഴ്‌പ്പെടുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും 10% മുസ്ലീങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്നില്‍ അണിനിരന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും പിഎഫ്‌ഐ കേഡര്‍മാര്‍ക്കിടയില്‍ ഇവർ പ്രചരിപ്പിച്ചു മാറുകയായിരുന്നു.. പരിശീലനം ലഭിച്ച തങ്ങളുടെ കേഡറിന്റെ സഹായത്തോടെയും തുര്‍ക്കി പോലുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സഹായത്തോ ടെയും ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ സമ്പൂര്‍ണ സായുധ പ്രക്ഷോഭം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വിഷന്‍ ഇന്ത്യയില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തെയും ഭൂരിപക്ഷ ഹിന്ദുക്കളെയും മുട്ടുകുത്തിക്കാന്‍ മറ്റ് ഇസ്ലാമിക രാജ്യങ്ങളോട് തങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും രേഖയില്‍ പറഞ്ഞിരിക്കുന്നു.

ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം വെക്കുന്നത് ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സൃഷ്ടിക്കുക എന്നതാണെന്ന കേന്ദ്ര ഇന്റിലജൻസ് റിപ്പോർട്ട് ശരിയാണെന്നു സ്ഥിരീകരിക്കുന്നതായാണ് വിഷന്‍ ഇന്ത്യ 2047 എന്ന അവരുടെ ലേഖനം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ച് കേന്ദ്രം കഴിഞ്ഞ മാസം രഹസ്യാന്വേഷണ ഏജന്‍സി കളില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനും മുസ്ലീങ്ങളെ ഒന്നിപ്പിക്കാനും മുസ്ലീങ്ങളും മറ്റ് സമുദായങ്ങളും ഉള്‍പ്പെടുന്ന പ്രശ്‌നങ്ങളുടെ വര്‍ഗീയവല്‍ക്കരണവും ലക്ഷ്യമിടുന്ന ഒരു ഹിഡന്‍ അജണ്ട പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ട്’ എന്ന് ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

PFI സകാത്ത്’ എന്ന പേരില്‍ പ്രവാസി മുസ്ലിങ്ങളില്‍ നിന്ന് ഫണ്ട് സമ്പാദിക്കുന്ന സംഘടന, പള്ളികളുടെ നിര്‍മാണത്തിനും മദ്രസ നടത്തിപ്പിനും മറ്റ് റേഡിയല്‍, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കാനും ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. സംഘടനയ്ക്ക് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം (ഐ എഫ് എഫ്), ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഐ എസ് എഫ്) തുടങ്ങി വിവിധ വിദേശ വിഭാഗങ്ങളുണ്ട്. അവ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സജീവമാണെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പി എഫ് ഐയുടെ പ്രഖ്യാപിത ലക്ഷ്യം പ്രത്യക്ഷത്തില്‍ സാമൂഹിക സേവനമാണ്. എന്നിരുന്നാലും, അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അപ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കും ശക്തമായ വര്‍ഗീയവും ദേശവിരുദ്ധവുമായ അജണ്ടയുണ്ടെന്നതാണ് ഇതൊക്കെ സ്ഥിരീകരിക്കുന്നത്. തന്നെ ഉറപ്പിക്കേണ്ടി വരും