ചതുപ്പില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം, കൊലപാതകം അല്ലെന്ന നിഗമനത്തില്‍ പോലീസ്

തിരുവല്ല. മാലിന്യക്കൂമ്പരത്തില്‍ കണ്ടെത്തിയ കുട്ടിയുടെ മൃതദേഹം ശാസ്ത്രിയ പരിശോധനകള്‍ക്ക് വിധേയമാക്കി. സംഭവം കൊലപാതകം അല്ലെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ ശരീരത്തില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും പോലീസ് പറയുന്നു. അതേസമയം ശാസ്ത്രീയ പരിശോധനകള്‍ കൂടെ പുറത്തുവരുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസിന്റെ പറയുന്നത്.

സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടികളുടെ വിശദാംശങ്ങള്‍. ആറുമാസത്തിനിടെ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിച്ച പെണ്‍കുഞ്ഞുങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ പോലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം പോലീസ് അയല്‍ ജില്ലകളിലേക്കും പരിശോധന വ്യാപിപ്പിക്കും. സംഭവം നടക്കുന്ന ദിവസം പ്രദേശത്തെ ടവര്‍ പരിധിയില്‍ എത്തിയ നമ്പരുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

ചതുപ്പുനിലത്തില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് എത്തി ഫോറന്‍സിക് പരിശോധനകള്‍ നടത്തിയിരുന്നു. ആറ് മാസം പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാമെന്ന് തിരിച്ചറഞ്ഞു.മൃതദേഹത്തിന്റെ അരയില്‍ കറുത്ത ചരടുണ്ട്. സ്‌നഗ്ഗിയും ബനിയനും ധരിച്ച നിലയിലായിരുന്നു. മൃതദേഹത്തിന്റെ മുഖം അടക്കം അഴുകിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമെ മരണകാരണം വ്യക്തമാകുഎന്ന് പോലീസ് പറഞ്ഞു.