ആലപ്പുഴ നഗരത്തില്‍ യാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ കാര്‍ കസ്റ്റഡിയില്‍ എടുത്ത് പോലീസ്

ആലപ്പുഴ. നഗരത്തില്‍ യാത്രക്കാരെ ഇടിച്ച് വീഴിത്തിയ കാറും ഓടിച്ചയാളും പോലീസ് പിടിയില്‍. ആലപ്പുഴ നഗരത്തില് യാത്രക്കാരെ ഇടിച്ച് വീഴ്ത്തിയ സംഭവത്തില്‍ ആലപ്പുഴ സ്വദേശിയുടെ വാഹനമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം പ്രതിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

നിയന്ത്രണം വിട്ട് എത്തിയ കാര്‍ വെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴ നഗരത്തില്‍ അപകടം ഉണ്ടാക്കിയത്. അമിതവേഗത്തിലെത്തിയ കാര്‍ റോഡില്‍ സംസാരിക്കുകയായിരുന്ന രണ്ട് യുവാക്കളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അതിവേഗത്തില്‍ മുന്നോട്ട് പോയ കാര്‍ കാല്‍നട യാത്രക്കാരെയും ഇടിച്ചു.

അതേസമയം കാര്‍ മനപൂര്‍വ്വം ഇടിപ്പിച്ചുവെന്നാണ് പരാതിക്കാരനായ യുവാവ് പറയുന്നത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്തിയില്ലെന്നും. ഡ്രൈവറിന് ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും പരാതിക്കാര്‍ പറയുന്നു.