ചാകുന്നത് വരെ എംഎൽഎ ആയിരിക്കാൻ തന്നെ കിട്ടില്ല, പി ജെ ജോസഫിന്‍റെ കാലം കഴിഞ്ഞു, എം എം മണി

ഇടുക്കി. മരിക്കുന്നത് വരെ എംഎൽഎയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധം. പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് എം എം മണി വ്യക്തമാക്കി.

ഇനി ചെറുപ്പക്കാർ വരട്ടെ .തനിക്കും വയ്യാതെയായി . പി ജെ ജോസഫിന്‍റെ കാലം കഴിഞ്ഞു. തന്‍റേത് കഴിയാൻ പോകുന്നുവെന്നും എം എം മണി പറഞ്ഞു.

പി ജെ ജോസഫിനെതിരെ എം എം മണി നടത്തിയത് അസംബന്ധ പ്രസ്താവനയെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. മാന്യതക്ക് നിരക്കാത്തതും അങ്ങേയറ്റം അപഹാസ്യവുമായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം.എം എം മണിയുടെ ചിലവിലല്ല ഇടുക്കിയിലെ ജനപ്രതിനിധികൾ ജീവിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.