കെ വിദ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍

കൊച്ചി. വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍. കേസില്‍ വിദ്യയെ ചോദ്യം ചെയ്യണമെന്നും വ്യാജരേഖയുടെ ഉറവിടം കണ്ടെത്തണമെന്നും പോലീസ് കോടതിയെ അറിയിച്ചു.അതേസമയം വിദ്യയെ ഇതുവരെ പോലീസിന് കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.

ജൂണ്‍ 20നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത്. അതേസമയം തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി പോലീസ് സംഘം അട്ടപ്പാട് കോളേജില്‍ എത്തിയിരുന്നു. തുടര്‍ന്ന് വിദ്യ പങ്കെടുത്ത അഭിമുഖത്തിലെ അംഗമായിരുന്ന മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി മഹരാജാസ് കോളേജിലെ അധ്യാപകതന്‍ രംഗത്തെത്തി.