പാണ്ഢവർ പണിത എടമല ക്ഷേത്രത്തിലേ പൊങ്കാലയും ശിവരാത്രിയും

പാണ്ഢവര് പണിതതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് തിരുവനന്തപുരം പ്രാവച്ചമ്പലം എന്ന സ്ഥലത്തെ ഇടമല ശ്രീകഠന്‍ ശാസ്താ ക്ഷേത്രം. ശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ വലിയ ആഘോഷമാണ് സംഘടിപ്പിച്ചത്. വര്‍ഷങ്ങളോളും ക്ഷേത്രം അന്യാതീനപ്പെട്ട് കടന്നുവെന്നും പിന്നീട് ക്ഷേത്രം പുതുക്കി നിര്‍മിക്കുകയായിരുന്നുവെന്നും ഭക്തര്‍ പറയുന്നു.

ക്ഷേത്രം പുതുക്കി പണിതതോടെ നാട്ടുകാരുടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നുവെന്നും ശിവ ഭഗവനാണ് തങ്ങളുടെ എല്ലാം എന്ന് ഭക്തര്‍ പറയുന്നു. എന്ത് കാര്യത്തിനും ഭഗവാന്‍ കൂടെ തന്നെ നില്‍ക്കും. പ്രായവിത്യാസമില്ലാതെ നാട്ടിലെ എല്ലാ ജനങ്ങളും ഭക്തിയോടെ ക്ഷേത്രത്തില്‍ എത്താറുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രം ഒരു ഗോപുരം മാത്രമാണ് ഉണ്ടായിരുന്നത്. ഭഗവാനെ എന്ത് കാര്യം മനസ്സില്‍ ആഗ്രഹിച്ച് വിളിച്ചാലും അത് നടത്തി തരുമെന്ന് ഭക്തര്‍ പറയുന്നു.