വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് പതിനേഴാം വയസ്സിൽ വിവാഹം, പ്രണയ കഥ തുറന്നുപറഞ്ഞ് പൊന്നമ്മ

പൊന്നമ്മ ബാബു മലയാളികളുടെ പ്രീയപ്പെട്ട താരമാണ്. കണ്ണു നനയിക്കുന്ന കഥാപാത്രങ്ങൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ മനസിൽ പൊന്നമ്മ ബാബു ചിരിയുടെ പൊന്നിൻകുടമാണ്. ഇഷ്ടമുള്ള വ്യക്തിയുടെ കയ്യും പിടിച്ച് സ്വന്തം വഴി ഇതാണെന്ന് ഉറപ്പിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ പൊന്നമ്മ ബാബുവിന്റെ പ്രായം വെറും പതിനേഴ് വയസ്സായിരുന്നു. അന്നു വരെ ജീവനായി കൊണ്ടു നടന്നിരുന്ന നൃത്തവും അഭിനയവും എല്ലാം മാറ്റി വച്ച്,ആദ്യമായി പ്രണയം പറഞ്ഞ ആലുപ്പഴക്കാരൻ ബാബുവിനൊപ്പം ജീവിതം തുടങ്ങാൻ പൊന്നമ്മ തീരുമാനിക്കുകയായിരുന്നു. പക്ഷേ,വീട്ടുകാർ എതിർത്തു. എങ്കിലും പൊന്നമ്മ പിന്മാറിയില്ല. വിവാഹത്തിനു ശേഷം നീണ്ട 13 വർഷങ്ങൾ വീട്ടമ്മയായി ജീവിതം.അതിനിടയിൽ മൂന്നു മക്കളുണ്ടായി. ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ കൂടി പിന്നീട് വീണ്ടും സിനിമയിലേക്ക്.

ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം, പാല സെന്റ് മേരീസ് സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഏറ്റുമാനൂർ സുരഭിലയുടെ മാളം എന്ന നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നത്. മുട്ടു പാവാടയിട്ട് നക്കുന്ന കാലം. രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡെസ്‌കിൽ കിടന്നുറങ്ങിയത് വീട്ടിൽ ജീവിക്കാൻ മാർഗമില്ലാത്തത് കൊണ്ടാണെന്നാണ് നടി പറയുന്നത്. ആദ്യ നാടകം കഴിഞ്ഞപ്പോൾ തന്നെ ട്രൂപ്പിലെ മാനേജർ ബാബു ചേട്ടൻ എന്നെ വിവാഹം കഴിച്ചു. അന്നതൊരു ബാലവിവാഹമായിരുന്നു. പിന്നീട് പതിനെട്ട് വർഷം നാടകത്തിൽ അഭിനയിച്ചില്ല.

ഇളയമകൾക്ക് രണ്ട് വയസുള്ളപ്പോൾ പൂഞ്ഞാർ നവധാരയിൽ വീണ്ടും നടിയായി. ബാബു ചേട്ടൻ അപ്പോഴെക്കും അങ്കമാലി പൂജ എന്ന ട്രൂപ്പ് തുടങ്ങി. 2000 ത്തിൽ മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാർഡ് ബാബു ചേട്ടനായിരുന്നു. പൂജയുടെ തുടക്കത്തിൽ ഞാനാണ് ദേവയാനി. അന്നിത്ര വണ്ണമില്ല. സ്റ്റേജിലൊക്കെ അടിപൊളിയായി നൃത്തം ചെയ്യും. നിസാർ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പടനായകനാണ് ആദ്യ സിനിമ. പിന്നെ നിരവധി സിനിമകൾ. എല്ലാവരും നാടകത്തിൽ നിന്ന് സീരിയൽ വഴി സിനിമയിലെത്തുമ്പോൾ ഞാൻ സിനിമ വഴി സീരിയലിൽ വന്നതാണ്