എന്റെ മരണം വരെ സിനിമയോട് സ്നേഹവും കടപ്പാടും ഉണ്ടായിരിക്കും- പൊന്നമ്മ ബാബു

നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സ് കീഴ്ടക്കിയ താരമാണ് പൊന്നമ്മ ബാബു. അമ്മ വേഷങ്ങളിലൂടെയും സഹോദരി വേഷങ്ങളിലൂടെയും തിളങ്ങി നിൽക്കുന്ന പൊന്നമ്മ ബാബു, സിനിമയിൽ കാൽ നൂറ്റാണ്ട് പൊന്നമ്മ ബാബു ഇതിനോടകം പിന്നിട്ടു. നാടകരംഗത്ത് നിന്നാണ് അവർ സിനിമയിലെത്തിയത്. പാലാ സെന്റ് മേരീസ് സ്‌കൂളിൽ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ഏറ്റുമാനൂർ സുരഭിലയുടെ മാളം എന്ന നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നത്. തന്റെ പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും തന്നെ പൊന്നൂസ് എന്നാണ് വിളിക്കാറുള്ളതെന്ന് താരം പറയുന്നു. കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചത്. മൂന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിസാർ സംവിധാനം ചെയ്ത പടനായകനിലൂടെയായാണ് സിനിമയിൽ തുടക്കം കുറിച്ചത്. ഇപ്പോളിതാ അഭിമുഖമാണ് വൈറലാവുന്നത്.

സാധാരണ സിമ്പിളായാണ് ഒരുങ്ങുന്നത്. എങ്കിലും ലിപ്സ്റ്റിക് നിർബന്ധമാണ്. സ്‌ക്രീനിൽ കഥാപാത്രത്തിനനുസരിച്ച് വേഷവും ഓർണമെന്റ്സും ധരിക്കും. ഇതിനെല്ലാം ആരാധകരുണ്ട്. പലരും ഇതെവിടെ നിന്ന് വാങ്ങിയതാണെന്ന് ചോദിക്കാറുണ്ടെന്നും താരം പറയുന്നു. സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സിനിമ തന്നെ വന്ന് ക്ഷണിച്ചു കൊണ്ടുപോയതാണ്.

താൻ അവസരം ചോദിച്ചു അങ്ങോട്ട് ചെന്നതല്ല, അതുകൊണ്ട് എന്റെ മരണം വരെ സിനിമയോട് സ്നേഹവും കടപ്പാടും ഉണ്ടായിരിക്കും. അന്നത്തെ സാഹചര്യത്തിൽ ഡയലോഗ് കാണാതെ പഠിച്ച് ഒറ്റ ടേക്കിൽ റെഡിയാക്കണം. അല്ലെങ്കിൽ അടുത്ത സിനിമയിൽ ചിലപ്പോൾ അവസരം കിട്ടില്ല, ആ സാഹചര്യം വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.

താൻ അവസരം ചോദിച്ചു അങ്ങോട്ട് ചെന്നതല്ല, അതുകൊണ്ട് എന്റെ മരണം വരെ സിനിമയോട് സ്നേഹവും കടപ്പാടും ഉണ്ടായിരിക്കും. അന്നത്തെ സാഹചര്യത്തിൽ ഡയലോഗ് കാണാതെ പഠിച്ച് ഒറ്റ ടേക്കിൽ റെഡിയാക്കണം. അല്ലെങ്കിൽ അടുത്ത സിനിമയിൽ ചിലപ്പോൾ അവസരം കിട്ടില്ല, ആ സാഹചര്യം വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും പൊന്നമ്മ ബാബു പറയുന്നു.